അരക്കോടി! മഴക്കെടുതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും; 25 ലക്ഷം വീതം നല്‍കി

കൊച്ചി: മഴക്കെടുതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി നടന്മാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും രംഗത്ത്. ഇരുവരും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയ്ക്കാണ് ഇരുവരും തുക കൈമാറിയത്.

നടൻ മോഹൻലാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തുക അദ്ദേഹം നേരിട്ട് കൈമാറും. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തുന്നുണ്ട്.

Related posts