മ​മ്മൂ​ട്ടി-​ഖാ​ലി​ദ് റ​ഹ്മാ​ൻ- ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ടീം ​ഒ​ന്നി​ക്കു​ന്നു

പ്രേ​ക്ഷ​ക​ലോ​കം ആ​ഘോ​ഷ​മാ​ക്കു​ന്ന പു​ത്ത​ൻ അ​നൗ​ൺ​സ്മെ​ന്‍റു​മാ​യി ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി നാ​യ​ക​നാ​വു​ന്ന ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ പു​ത്ത​ൻ സി​നി​മ​യെ​ന്ന് ഷെ​രീ​ഫ് മു​ഹ​മ്മ​ദി​ന്‍റെ ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പു​റ​ത്ത് വി​ട്ട വാ​ർ​ത്ത, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓ​ള​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

പാ​ൻ ഇ​ന്ത്യ​ൻ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​യ മാ​ർ​ക്കോ, ഇ​പ്പൊ​ൾ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ട്ടാ​ള​ൻ എ​ന്നി​വ​യ്ക്കു​ശേ​ഷം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. നി​യോ​ഗ്, സു​ഹാ​സ്, ഷ​ർ​ഫു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ചി​ച്ച ചി​ത്രം, മ​മ്മൂ​ട്ടി എ​ന്ന ന​ട​നും താ​ര​ത്തി​നും ഉ​ള്ള ആ​ദ​ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ കൊ​ണ്ട് ഓ​രോ ത​വ​ണ​യും ന​മ്മ​ളെ ഞെ​ട്ടി​ക്കു​ന്ന മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ൻ പു​തു ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ ഖാ​ലി​ദ് റ​ഹ്മാ​നൊ​പ്പം ഒ​ന്നി​ക്കു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്.

മ​ല​യാ​ള​ത്തി​ലെ​യും മ​ല​യാ​ള​ത്തി​ന് പു​റ​ത്തു​മു​ള്ള ഒ​ട്ടേ​റെ വ​മ്പ​ൻ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 2026 ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് മാ​സ് എ​ന്‍റ​ർ​ടെ​യ്‌​ന​ർ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു​വി​ടും. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ വ​മ്പ​ൻ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രാ​ണ് ചി​ത്ര​ത്തി​ന്‍റെ പി​ന്ന​ണി​യി​ൽ അ​ണി​നി​ര​ക്കു​ക.

ഉ​ണ്ട എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം മ​മ്മൂ​ട്ടി-​ഖാ​ലി​ദ് റ​ഹ്മാ​ൻ ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ല​പ്പു​ഴ ജിം​ഖാ​ന എ​ന്ന സൂ​പ്പ​ർ​ഹി​റ്റി​നു ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ ഒ​രു​ക്കു​ന്ന ചി​ത്രം. ടി​കി ടാ​ക്ക​യ്ക്കു​ശേ​ഷം നി​യോ​ഗ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മാ​ർ​ക്കോ എ​ന്ന ബ്ലോ​ക്ക്‌​ബ​സ്റ്റ​ർ ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ വി​നോ​ദ- വ്യ​വ​സാ​യ രം​ഗ​ത്ത് അ​തി നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഷെ​രീ​ഫ് മു​ഹ​മ്മ​ദി​ന്‍റെ ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ് ആ​ണ്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് – വി​ഷ്ണു സു​ഗ​ത​ൻ, പി​ആ​ർ​ഒ – വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment