കേരളാ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മന്ത്രിമാരുടെ ആഢംബര യാത്രയ്ക്ക് കൂച്ചുവിലങ്ങിട്ട് മമത ! ഒരാള്‍ക്ക് ഒരു കാര്‍ മതിയെന്നും വിമാനയാത്ര എക്കണോമിക് ക്ലാസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി

കേരളാ സര്‍ക്കാര്‍ ആഢംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തങ്ങളോടു തന്നെ മത്സരിക്കുമ്പോള്‍ മന്ത്രിമാരുടെ ആഢംബര യാത്രയ്ക്ക് കൂച്ചുവിലങ്ങിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിലവു
ചുരുക്കലിന്റെ ഭാഗമായാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കാര്‍ ഭ്രമത്തിന് മമത കടിഞ്ഞാണിടുന്നത്. ഒരാള്‍ക്ക് ഒരു കാര്‍ എന്ന പുതിയ നയത്തിലൂടെ ചിലവുകള്‍ നിയന്ത്രിക്കാനാണ് മമതയുടെ തീരുമാനം. ആഭ്യന്തര വിമാന യാത്രകള്‍ വേണ്ടിവരുന്നവര്‍ക്ക് എക്കണോമി ക്ലാസും മമത നിര്‍ബന്ധമാക്കി.

ഒന്നില്‍ കൂടുതല്‍ ചുമതലകളുള്ള മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒന്നിലധികം വാഹനം ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രം വിദേശ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ഏര്‍പ്പെടുത്തുന്നത്. ലോ കോസ്റ്റ് എയര്‍ലൈനില്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാനാണ് അനുമതിയുള്ളത്. പഴയ ലോണുകള്‍ അടച്ചുതീര്‍ക്കുന്നതിനായി ഓരോ മാസവും 47,000 കോടി രൂപയോളം സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. ചിലവു ചുരുക്കി ജനങ്ങളുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യണമെന്നും മമത പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗുകളും തന്റെ അനുവാദപ്രകാരം മാത്രമേ നടത്താനാകൂ എന്നും മമത പറഞ്ഞു. കേരളാ സര്‍ക്കാരും മമതയെ മാതൃകയാക്കിയാല്‍ ഖജനാവിന് അതൊരു മുതല്‍ക്കൂട്ടായിരിക്കും.

Related posts