മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം:പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന

കൂ​ത്തു​പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. അ​ടു​ത്ത ദി​വ​സം ത​ന്നെ ഈ​യാ​ളെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 30ന് ​പി​ണ​റാ​യി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ എ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫോ​ട്ടോ ആ​ണ് മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ മു​റി​യി​ലി​രു​ന്ന് മു​ഖ്യ​മ​ന്ത്രി ജ​ന​റ​ൽ ഡ​യ​റി​യി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ചി​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, ക​ണ്ണൂ​ർ ഐ​ജി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ, എ​ഡി​ജി​പി അ​നി​ൽ കാ​ന്ത്, എ​സ്പി ജി. ​ശി​വ​വി​ക്രം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഫ​യ​ലി​ൽ ഒ​പ്പ് വെ​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലി​രു​ന്ന് മു​ഖ്യ​മ​ന്ത്രി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ക​ഴി​ക്കു​ന്ന​താ​യി മോ​ർ​ഫ് ചെ​യ്യ​പ്പെ​ട്ട ഈ ​ചി​ത്രം വ​സ്തു​ത അ​റി​ഞ്ഞും അ​റി​യാ​തെ​യും പ​ല​രും ഷെ​യ​ർ ചെ​യ്തി​തി​രു​ന്നു.

ഈ ​കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ന്ന് പി​ണ​റാ​യി എ​സ്ഐ എ.​വി. ദി​നേ​ശ് സ്വ​മേ​ധ​യാ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts