അടിസക്കെ…അങ്ങനെ വരട്ടെ ! ”ഞാന്‍ ബ്രാഹ്മണ വിഭാഗത്തിലെ ഷാന്‍ഡില്യ ഗോത്രക്കാരി”;നന്ദിഗ്രാമില്‍ ഉഗ്രന്‍ ‘വര്‍ഗീയ’ പ്രസംഗവുമായി കളം നിറഞ്ഞ് മമതാ ബാനര്‍ജി…

ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളില്‍ വര്‍ഗീയ കാര്‍ഡിറക്കി തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.

ഉഗ്രന്‍ വര്‍ഗീയ പ്രസംഗവുമായാണ് ദീദി രണ്ടാം ഘട്ട പ്രചരണം അവസാനിപ്പിച്ചത്. ബ്രാഹ്മണരിലെ തന്നെ ഉന്നതകുലം ആയി കരുതപ്പെടുന്ന എട്ടു ഗോത്രങ്ങളില്‍ ഒന്നായ ഷാന്‍ഡില്യ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താനെന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടായിരുന്നു മമത ചൊവ്വാഴ്ച അവസാനിപ്പിച്ചത്.

മമത മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നന്ദിഗ്രാമിലെ റാലിയിലായിരുന്നു മമത തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ മുന്‍ കൂട്ടാളിയും തന്നോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണ് മമത ഇവിടെ മത്സരിക്കുന്നത്.

പ്രചരണത്തിനിടെ നടന്ന തന്റെ ക്ഷേത്രദര്‍ശനങ്ങളില്‍ തന്റെ ഗോത്രത്തെക്കുറിച്ചും വംശ പാരമ്പര്യത്തെക്കുറിച്ചും പൂജാരിമാരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതും മമത അനുസ്മരിച്ചു.

ബംഗാളില്‍ രണ്ടാം ഘട്ട പ്രചരണത്തിനിടെ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ പലപ്പോഴും തന്റെ ഗോത്രത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. ‘മാ മതി മനുഷ്’ എന്നാണ് നല്‍കിയ മറുപടി.

ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴൂം ഇതേ ചോദ്യം ഉയര്‍ന്നപ്പോഴും അതേ മറുപടി നല്‍കി. അതേസമയം കടുത്ത നൈരാശ്യത്തില്‍ നിന്നുമാണ് തന്റെ ഗോത്രം മമതയ്ക്ക് വെളിപ്പെടുത്തേണ്ടി വന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

താന്‍ ഒരിക്കലും തന്റെ ഗോത്രം പറയുകയോ അതേക്കുറിച്ച് എഴുതുകയോ ചെയ്തിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന ഭയം വന്നപ്പോള്‍ മമത അക്കാര്യം ചെയ്തു.

അപ്പോള്‍ ബംഗാളിലേക്ക് നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നവരും റോഹിംഗ്യകളും ഷാന്‍ഡില്യ ഗോത്രക്കാരാണോ എന്ന മമത പറയണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വിമര്‍ശിച്ചു.

പത്തുവര്‍ഷം മുമ്പ് ഇടതുപക്ഷത്തെ വീഴ്ത്തി ബംഗാളിന്റെ അധികാരം പിടിക്കാന്‍ മമതയെ സഹായിച്ചത് നന്ദിഗ്രാം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ മണ്ഡലമാണ് മമതയ്ക്ക് ഏറ്റവും വെല്ലുവിളിയാവുന്നതും.

സുവേന്ദു അധികാരിയും മമതാബാനര്‍ജിയും പരസ്പരം ആരോപണം ഉന്നയിച്ച് കടുത്ത പ്രചരണമാണ് ഇവിടെ നടത്തുന്നതും. ദീദി എന്ന് വിളിച്ചിരുന്ന സുവേന്ദു അധികാരി ഇപ്പോള്‍ മമതയെ വിശേഷിപ്പിക്കുന്നത് ബീഗം എന്ന പദം ഉപയോഗിച്ചാണ്.

ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നാരോപിച്ച് മമതയെ തിങ്കളാഴ്ച വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങളോട് പതിവായി ഈദ് മുബാറക് എന്ന് പദം ഉപയോഗിക്കുന്ന മമത ഹോളിയില്‍ അവരെ ആശംസിക്കുന്നത് ഹോളി മുബാറക് എന്നാണെന്നും നിങ്ങള്‍ ബീഗത്തിന് വോട്ടു ചെയ്താല്‍ ഇവിടം ഒരു ചെറിയ പാകിസ്താനായി മാറുമെന്നും സുവേന്ദു ആക്ഷേപിച്ചു.

ബുധനാഴ്ച വോട്ട് ഇടാന്‍ പോകുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിങ്ങളെ ഭീകരരാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന കാര്യം ഓര്‍മ്മിക്കണമെന്ന് നന്ദീഗ്രാമിലെ വോട്ടര്‍മാര്‍ക്ക് മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.

തന്റെ കളത്തില്‍ നിന്നും മറുകണ്ടം ചാടിയ സുവേന്ദു അധികാരിയെ മമത നേരത്തേ ബംഗാളിലെ അവസാന സ്വാതന്ത്ര നവാബ് സിറാജ് ഉദ് ദൗളയെ ബ്രിട്ടീഷുകാര്‍ക്ക ഒറ്റു കൊടുത്ത കമാന്റര്‍ ഇന്‍ ചീഫ് ആയിരുന്ന ‘മിര്‍ ജാഫറി’ നോട് ഉപമിച്ചിരുന്നു.

എട്ട് ഘട്ടങ്ങളായുള്ള വോട്ടെടുപ്പില്‍ നന്ദീഗ്രാം ഉള്‍പ്പെടെ 29 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന് പോകുന്നത്. മാര്‍ച്ച് 27 നായിരുന്നു ആദ്യ ഘട്ടം.

Related posts

Leave a Comment