കൊതുകിനെ നമുക്ക് വേണ്ട..! കൊതുകിനേയും പാറ്റയേയും കൊന്നുകൊണ്ട് നടി മംമ്ത ബിസിനസ് രംഗത്തേക്ക്; കമ്പനിയുടെ ആസ്ഥാനം കോഴിക്കാട്‌

rjur5tijഅഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും ബിസിനസുകാരിയായണ് മംമ്ത മോഹന്‍ദാസ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോളിതാ യഥാര്‍ത്ഥ ജീവിത്തിലും മംമ്ത വ്യവസായി ആകാന്‍ ഒരുങ്ങുന്നു. കൊതുകിനേയും പാറ്റയേയും തുരത്താനുള്ള ജൈവ ദ്രാവകം നിര്‍മിക്കുന്ന കമ്പനിയാണ് മംമ്ത കോഴിക്കോട്ട് തുടങ്ങിയത്.

മലയാളികളുടെ പൊതുശത്രു എന്നറിയപ്പെടുന്ന കൊതുകിനേയും അതു പോലുള്ള മറ്റ് കീടങ്ങളേയും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് മംമ്തയുടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപാസിലുള്ള ഏഫൂസില്‍ മംമ്തയുമുണ്ടാവും വ്യവസായിയായി. ബിസിനസ് മേഖലയില്‍ തിളങ്ങാനുള്ള കഴിവ് കണ്ടെത്തിയത് അച്ഛനാണെന്ന് മമ്ത പറയുന്നു. കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകമാണ് ഉല്‍പന്നങ്ങളില്‍ പ്രധാനം. പാറ്റശല്യം ഒഴിവാക്കാനുള്ള ദ്രാവകവും അവതരിപ്പിക്കുന്നുണ്ട്.

കാന്‍സറിനോട് പൊരുതി ജീവിതെ തിരികെപ്പിടിച്ച മമ്ത, ബിസിനസ് ആരംഭിക്കുമ്പോള്‍ അത് ജൈവ ഉല്‍പന്നങ്ങളുടേതാകണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.സാലിയാണ് മമ്തയുടെ ബിസിനസ് പങ്കാളി. ഇരുവര്‍ക്കും പുറമെ, യുവനിരയും കമ്പനിയുടെ തലപ്പത്തുണ്ട്. കോട്ടയ്ക്കലിലാണ് ഫാക്ടറി.

Related posts