വാവൂ നിങ്ങളെ പറ്റിച്ചേ..! ടിവി പരസ്യം കണ്ട് വീട്ടുപകരണങ്ങൾ ബുക്ക് ചെയ്തവർക്ക് കിട്ടയത് ഉപകരണങ്ങളുടെ പകുതി ഭാഗം

chapathy-lആ​ല​ക്കോ​ട്: ടെ​ലി​വി​ഷ​ൻ പ​ര​സ്യം ക​ണ്ട് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് ത​പാ​ലി​ൽ ല​ഭി​ച്ച​ത് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​കു​തി​ഭാ​ഗം മാ​ത്രം. ജ​നു​വ​രി 26ന് ​പ്ര​ത്യേ​ക ഓ​ഫ​ർ എ​ന്ന പേ​രി​ൽ 999 രൂ​പ​യ്ക്ക് പാ​ത്ര​ങ്ങ​ളും ച​പ്പാ​ത്തി മേ​ക്ക​റും ബു​ക്കു ചെ​യ്ത് നി​ര​വ​ധി പേ​രാ​ണു ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ത​ലേ​ദി​വ​സം വ​രെ 1,999 രൂ​പ​യ്ക്ക് ന​ൽ​കി​യി​രു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ 999 രൂ​പ​യ്ക്ക് ന​ൽ​കു​ന്ന പ​ര​സ്യം ടെ​ലി​വി​ഷ​ൻ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ഒ​രു പ്ര​ശ​സ്ത ക​ന്പനി ​പ​ര​സ്യ​ത്തി​ന്‍​റെ മ​റ​വി​ൽ ഓ​ർ​ഡ​ർ പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ 999 രൂ​പ​യ്ക്ക് ബു​ക്ക് ചെ​യ്ത സാ​ധ​നം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പോ​സ്റ്റ​ൽ ചാ​ർ​ജ് 399 രൂ​പ​യും അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി​വ​ന്നു. 1,398 രൂ​പ ന​ൽ​കി സാ​ധ​നം കൈ​പ്പ​റ്റി​യ​വ​ർ പാ​യ്ക്ക​റ്റ് തു​റ​ന്ന​പ്പോ​ഴാ​ണ് ഞെ​ട്ടി​യ​ത്. പ​ര​സ്യ​ത്തി​ൽ ക​ണ്ട ഉ​പ​ക​ര​ണ​മേ അ​ല്ല എ​ത്തി​യ​ത്. മാ​ത്ര​മ​ല്ല പ്ര​ത്യേ​കം ഭാ​ഗ​ങ്ങ​ളാ​യി വേ​ർ​തി​രി​ച്ചെ​ത്തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു പ​കു​തി ഭാ​ഗ​വു​മി​ല്ല.

പ​ര​സ്യ​ത്തി​ൽ ക​ണ്ട സ്റ്റീ​ൽ ഉ​പ​ക​ര​ണം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ലാ​സ്റ്റി​ക്കു​മാ​യി. വ​ഞ്ചി​ത​രാ​യ​വ​ർ പ​ര​സ്യ​ത്തി​ൽ ക​ണ്ട ന​ന്പ​റി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ വീ​ണ്ടും 399 രൂ​പ ന​ൽ​കി മ​ട​ക്കി അ​യ​യ്ക്കാ​നാ​ണ് ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ട​ത്.മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യം ക​ണ്ട് പ​ണം ന​ൽ​കി വ​ഞ്ചി​ത​രാ​യ​വ​ർ നി​ര​വ​ധി​യാ​ണ്. ഇ​തോ​ടെ ക​ന്പ​നി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ.

Related posts