പെ​ൺ​കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മം; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി റി​മാ​ൻ​ഡി​ൽ

മാ​ന്നാ​ർ: ബ​ധി​ര​യും മൂ​ക​യു​മാ​യ പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡി​ലാ​ക്കി. മാ​ന്നാ​ർ ആ​ലും​മൂ​ട് ജം​ഗ്ഷ​ന് കി​ഴ​ക്ക് വ​ശം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​പു​ൽ സ​ർ​ക്കാ​ർ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്തി​നു തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി ഇ​വ​രു​ടെ വീ​ട്ടി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​രാ​ജേ​ന്ദ്ര​ൻ പി​ള​ള, എ​സ്.​ഐ സ​നീ​ഷ് ടി.​എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദി​നീ​ഷ് ബാ​ബു, സി​പി​ഒ ബി​ജോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment