ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ നി​ന്ന് ആ​ഡം​ബ​ര കാ​റും റോ​ള​ക്‌​സ് വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു ! മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ല്‍…

കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്ന് ആ​ഡം​ബ​ര​ക്കാ​റും വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘാം​ഗം പി​ടി​യി​ല്‍.

മ​ഹാ​രാ​ഷ്ട്ര താ​ന യ​ശോ​ദ ന​ഗ​റി​ലെ ബാ​ല​നാ​രാ​യ​ണ കു​ബ​ലി (52)നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ഡി​വൈ.​എ​സ്.​പി. പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രും കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പ്ര​മോ​ദും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘം മോ​ഷ്ടി​ച്ച ടൊ​യോ​ട്ട​യു​ടെ ആ​ഡം​ബ​ര​കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി കാ​റി​ന്റെ ന​മ്പ​ര്‍ മാ​റ്റി​യി​രു​ന്നു.

കു​മ്പ​ള സോ​ങ്കാ​ലി​ലെ ജി.​എം.​അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ല്‍ ജ​നു​വ​രി 14-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. കേ​സി​ല്‍ ര​ണ്ടു​പേ​രെ മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഉ​പ്പ​ള ഭ​ഗ​വ​തി ഗേ​റ്റി​നു​സ​മീ​പ​ത്തെ നി​തി​ന്‍ കു​മാ​ര്‍ (48), ആ​ലു​വ പാ​ല​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ജ​ലാ​ല്‍ (49) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്.

ക​വ​ര്‍​ച്ച​ക്കാ​രാ​യ ആ​റു​പേ​ര്‍ കാ​റി​ലാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന കാ​റും മ​റ്റൊ​രു കാ​റും കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അ​തും മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നും അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

നി​തി​ന്‍​കു​മാ​റി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ബാ​ല​നാ​രാ​യ​ണ​യു​ടെ അ​റ​സ്റ്റ്.

സം​ഘ​ത്തി​ല്‍​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര പ​ടി​ഞ്ഞാ​റ​ന്‍ മും​ബൈ​യി​ലെ ച​ന്ദ്ര​കാ​ന്ത (42), ക​ര്‍​ണാ​ട​ക ഉ​ഡു​പ്പി​യി​ലെ ര​ക്ഷ​ക് (26), മാ​ണ്ഡ്യ​യി​ലെ ആ​ന​ന്ദ (27) എ​ന്നി​വ​ര്‍ പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട്ട് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഇ​തി​ലൊ​രാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കാ​റി​ന്റെ ചി​ത്രം ക​ണ്ട​പ്പോ​ഴാ​ണ് സോ​ങ്കാ​ലി​ലെ കേ​സി​ല്‍ തു​മ്പാ​യ​ത്.

വീ​ട്ടി​ല്‍​നി​ന്ന് മോ​ഷ്ടി​ച്ച റോ​ള​ക്സ് വാ​ച്ച് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പോ​ലീ​സി​ന് കി​ട്ടി. സം​ഘ​ത്തി​ലെ ബാ​ക്കി മൂ​ന്നു​പേ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment