തൃ​ശൂ​രി​ല്‍ നി​ന്ന് കാ​ണാ​താ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും ആ​ണ്‍​കു​ട്ടി​യും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ! തി​രി​ച്ചെ​ത്തി​ക്കാ​നാ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്

തൃ​ശൂ​ര്‍ കൂ​ര്‍​ക്ക​ഞ്ചേ​രി​യി​ല്‍ നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ന്‍​പ​താം ക്ലാ​സു​കാ​രാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​രു ആ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ന്‍​വേ​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ മ​ല​യാ​ളി​ക​ളാ​ണ് കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റ​യി​ച്ചു. സ്‌​കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി​ക​ള്‍ മ​ട​ങ്ങി​യെ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ വീ​ട്ടി​ല്‍ നി​ന്നും പ​ണ​മെ​ടു​ത്ത​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശം ഫോ​ണു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​നി​ല്‍ ക​ണ്ട കു​ട്ടി​ക​ളെ മ​ല​യാ​ളി​ക​ളാ​യ യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് നാ​ടു​വി​ട്ട കു​ട്ടി​ക​ളാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​ശൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളാ​ണ് ഇ​വ​രെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

മ​ത​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് ! മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ല്‍ നി​ര​വ​ധി ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും തീ​യി​ട്ടു;​നി​രോ​ധ​നാ​ജ്ഞ

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ. സ്ഥ​ല​ത്ത് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. അ​കോ​ല​യി​ലെ ഓ​ള്‍​ഡ് സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ര​ണ്ടു ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും തീ​വെ​ച്ചു ന​ശി​പ്പി​ച്ചു. ചേ​രി തി​രി​ഞ്ഞു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രു മ​ത​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​ട്ട ഒ​രു പോ​സ്റ്റാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ്ര​തി​ഷേ​ധം സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ടു ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യും തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Read More

16കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് 12 മ​ണി​ക്കൂ​ര്‍ ! എ​ട്ടു​പേ​ര്‍ പി​ടി​യി​ല്‍; പ്ര​തി​ക​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രും…

രാ​ജ്യ​ത്തെ ന​ടു​ക്കി നി​ര്‍​ഭ​യ മോ​ഡ​ല്‍ സം​ഭ​വം വീ​ണ്ടും. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ പ​തി​നാ​റു​കാ​രി​യെ​യാ​ണ് കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പാ​ല്‍​ഘ​റി​ലെ ആ​ളൊ​ഴി​ഞ്ഞ ബം​ഗ്ലാ​വി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ​വ​ച്ച് എ​ട്ടു പേ​ര്‍ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി പെ​ണ്‍​കു​ട്ടി​യെ ബം​ഗ്ലാ​വി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളും മ​റ്റ് ഏ​ഴു പേ​രും അ​ന്ന് രാ​ത്രി മു​ത​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു​മ​ണി വ​രെ മാ​റി മാ​റി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ബം​ഗ്ലാ​വി​ല്‍​വ​ച്ചും പി​ന്നീ​ട് ക​ട​ല്‍​തീ​ര​ത്തി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍​വ​ച്ചും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി എ​ട്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

ഭാ​ര്യ​മാ​ര്‍ പീ​ഡി​പ്പി​ക്കു​ന്നു ! പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍; നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം…

ഭാ​ര്യ​മാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രേ പോ​രാ​ട്ട​വു​മാ​യി ഒ​രു കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ തെ​രു​വി​ല്‍. ഭാ​ര്യ​മാ​രു​ടെ പീ​ഡ​ന​ത്തി​നെ​തി​രെ നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വി​ല്‍ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലാ​ണ് വീ​ട്ടി​ലെ അ​നീ​തി​ക​ള്‍​ക്കെ​തി​രെ ഒ​രു​കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ണ​ക​ളി​ല്‍ സ​ന്തു​ഷ്ട​ര​ല്ലാ​ത്ത ചി​ല ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നാ​യി കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഔ​റം​ഗ​ബാ​ദി​ല്‍ ഒ​രു ‘പ​ത്‌​നി പീ​ഡി​ത്’ ആ​ശ്ര​മം രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നും ഏ​ഴ് ജ​ന്മ​ങ്ങ​ളി​ലും ഒ​രേ ഭ​ര്‍​ത്താ​വി​നെ ത​ന്നെ ല​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി ഇ​ന്ന് ഭാ​ര്യ​മാ​ര്‍ ‘വ​ത് പൂ​ര്‍​ണി​മ’ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍ ആ​ല്‍​മ​ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്നു. ഇ​തി​ന് ബ​ദ​ലാ​യി ഇ​ന്ന​ലെ പു​രു​ഷ​ന്‍​മാ​ര്‍ ആ​ല്‍​മ​ര​ത്തെ ആ​രാ​ധി​ച്ചു വീ​ണ്ടും അ​തേ ജീ​വി​ത പ​ങ്കാ​ളി​യെ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ പ്രാ​ര്‍​ത്ഥി​ച്ച​താ​യി പ​ത്‌​നി പീ​ഡി​ത് ആ​ശ്ര​മ​ത്തി​ന്റെ…

Read More

ക​ര്‍​ഷ​ക​നാ​യ​തി​നാ​ല്‍ പ്രേ​മി​ക്കാ​ന്‍ പെ​ണ്ണി​നെ കി​ട്ടു​ന്നി​ല്ല ! മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി​യു​മാ​യി ക​ര്‍​ഷ​ക​ന്‍…

ക​ര്‍​ഷ​ക​നാ​യ​തി​നാ​ല്‍ ത​നി​ക്ക് പ്ര​ണ​യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടു പ​രാ​തി​പ്പെ​ട്ട് ക​ര്‍​ഷ​ക​ന്‍. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്കാ​ണ് വി​ചി​ത്ര​മാ​യ പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹിം​ഗോ​ളി​യി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​നാ​ണ് ‘സ്‌​നേ​ഹം’ എ​ന്ന പേ​രി​ലു​ള്ള ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​പാ​ട് പ​ണ​മോ ഭൂ​മി​യോ സ്വ​ത്തോ ഇ​ല്ലാ​ത്ത ഒ​രു പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​നാ​ണ് താ​നെ​ന്ന് സ്വ​യം അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് ക​ര്‍​ഷ​ക​ന്റെ ക​ത്ത് തു​ട​ങ്ങു​ന്ന​ത്. ത​ന്റെ സ​ത്യ​സ​ന്ധ​മാ​യ പ്ര​ണ​യം ക​ര്‍​ഷ​ക​നാ​യ​തി​ന്റെ പേ​രി​ല്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ന്നാ​ണ് പ​രാ​തി. ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്കാ​നാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ത്തെ​ഴു​തു​ന്ന​തെ​ന്നാ​ണ് ക​ര്‍​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​നാ​യ​തി​ന്റെ പേ​രി​ല്‍ മാ​ത്രം പ്ര​ണ​യ​ത്തി​ല്‍ താ​ന്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നെ​പ്പ​റ്റി​യും സ​മ്പ​ത്തി​ന് പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കാ​ള്‍ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്നെ​ന്നെ​ല്ലാം ക​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​ണ​യി​ച്ചി​ട്ടും ഒ​രു​മി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന പ​ഞ്ചാ​ബി​ലെ ദു​ര​ന്ത പ്ര​ണ​യ​ക​ഥ​യി​ലെ നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യ ഹീ​ര്‍-​രാ​ഞ്ജ​യു​ടെ ഉ​ദാ​ഹ​ര​ണ​വും ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ദ്ധ​വ്ജി​യി​ല്‍ നി​ന്ന് മ​റു​പ​ടി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കാ​ത്തി​രി​ക്കു​മെ​ന്ന്…

Read More

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ നി​ന്ന് ആ​ഡം​ബ​ര കാ​റും റോ​ള​ക്‌​സ് വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു ! മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ല്‍…

കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്ന് ആ​ഡം​ബ​ര​ക്കാ​റും വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘാം​ഗം പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്ട്ര താ​ന യ​ശോ​ദ ന​ഗ​റി​ലെ ബാ​ല​നാ​രാ​യ​ണ കു​ബ​ലി (52)നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ഡി​വൈ.​എ​സ്.​പി. പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രും കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പ്ര​മോ​ദും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘം മോ​ഷ്ടി​ച്ച ടൊ​യോ​ട്ട​യു​ടെ ആ​ഡം​ബ​ര​കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി കാ​റി​ന്റെ ന​മ്പ​ര്‍ മാ​റ്റി​യി​രു​ന്നു. കു​മ്പ​ള സോ​ങ്കാ​ലി​ലെ ജി.​എം.​അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ല്‍ ജ​നു​വ​രി 14-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. കേ​സി​ല്‍ ര​ണ്ടു​പേ​രെ മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉ​പ്പ​ള ഭ​ഗ​വ​തി ഗേ​റ്റി​നു​സ​മീ​പ​ത്തെ നി​തി​ന്‍ കു​മാ​ര്‍ (48), ആ​ലു​വ പാ​ല​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ജ​ലാ​ല്‍ (49) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച​ക്കാ​രാ​യ ആ​റു​പേ​ര്‍ കാ​റി​ലാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന കാ​റും മ​റ്റൊ​രു കാ​റും കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​തും മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നും…

Read More

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്‌ക് ഫോഴ്‌സ് പറയുന്നതിങ്ങനെ…

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്‌ക് ഫോഴ്‌സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…

Read More

കോവിഡിന്റെ മൂന്നാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര ! ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിലയിരുത്തല്‍…

കോവിഡ് രാജ്യത്ത് തന്നെ ഏറ്റവും ദുരന്തം വിതച്ച സ്ഥലമായ മഹാരാഷ്ട്രയില്‍ ജനങ്ങളുടെ ഭീതി കൂട്ടി മൂന്നാം തരംഗ ഭീഷണി. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്നാ ണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ നല്‍കുന്ന സൂചന. രാജ്യത്ത് അലയടിച്ച കോവിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. വിദഗ്ധരുടെ മുന്നറിയിപ്പിനെ അധികരിച്ചാണ് ടൊപെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി…

Read More

മൂന്നു കുട്ടികള്‍ ഉള്ള കാര്യം മറച്ചുവെച്ചു ! സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ജോലി തെറിച്ചു…

പൂന ജയില്‍ സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സര്‍വീസില്‍ നിന്നു പുറത്താക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്നതാണ് ഇവരുടെ മേലുള്ള പ്രധാന കുറ്റം. കൂടാതെ ഇക്കാര്യം മറച്ചു വച്ചതിനും കൂടിയാണ് നടപടി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് 2005 മുതല്‍ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. തനിക്ക് രണ്ട് പെണ്‍മക്കളുള്ള കാര്യം ജോലിയ്ക്കു ചേരുമ്പോള്‍ തന്നെ സ്വാതി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ 2007ല്‍ മൂന്നാമത്തെ കുട്ടി ജനിച്ചുവെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ജോലി തെറിച്ചത്.

Read More

ലോക്ക്ഡൗണ്‍ മുതലെടുത്ത് കള്ളന്മാര്‍ ! മോഷണ വസ്തുക്കളില്‍ അരിയും മുട്ടയും മുതല്‍ സിഗരറ്റും തമ്പാക്കും വരെ; പല കള്ളന്മാര്‍ക്കും കോവിഡ്; പിടിക്കുന്ന പോലീസുകാര്‍ ക്വാറന്റൈനിലാകും…

ലോക്ക്ഡൗണ്‍ മുതലെടുത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവസരം മുതലെടുത്ത് നിരവധി കള്ളന്മാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആളുകളെല്ലാം വീട്ടിനുള്ളിലായപ്പോള്‍ സ്വര്‍ണവും പണവും അടിച്ചുമാറ്റാമെന്ന മോഹം ഉപേക്ഷിച്ച കള്ളന്മാര്‍ ഇപ്പോള്‍ ഉന്നംവച്ചിരിക്കുന്നത് പലചരക്ക് കടകളും ബേക്കറികളും മദ്യവില്‍പ്പന ശാലകളുമാണ്. ലോക്ക്ഡൗണ്‍ കര്‍ശനമായതോടെ കള്ളന്മാരുടെ ഇഷ്ടകേന്ദ്രമായി മാറിയ മഹാരാഷ്ട്രയില്‍ നടന്ന ഒരു മോഷണ പരമ്പരയില്‍ ഒരു റസ്റ്ററന്റില്‍ നിന്നും പോലീസ് സാധനങ്ങള്‍ കുറിച്ച ഒരു ലിസ്റ്റ് കണ്ടെത്തി. ബേക്കറി സാധനങ്ങള്‍ക്ക് പുറമേ മുട്ടയും വെണ്ണയുമെല്ലാം ഇതില്‍ കുറിച്ചിരുന്നു. ഭിവാനിയിലെ ഒരു കടയില്‍ നടന്ന മോഷണത്തില്‍ പോയത് 300 മുട്ടകളും ആറ് പായ്ക്കറ്റ് ധാന്യപ്പൊടികളും നാലു ലിറ്റര്‍ പാലും 60 ബാഗ് അരിയും ആയിരുന്നു. അരിയും പച്ചക്കറികളും ഉള്‍പ്പെടെ രാകേഷ് കിരാനാ എന്ന കടയില്‍ നിന്നും പോയത് രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളായിരുന്നു. ബോറിവാലിയിലെ ഒരു കടയില്‍…

Read More