കൊ​ച്ചി​യി​ല്‍ വീ​ണ്ടും ടാ​റ്റൂ പീ​ഡ​നം ! ടാ​റ്റൂ പ​ഠി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം, ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി…

ടാ​റ്റൂ പ​തി​ക്ക​ലി​ന്റെ പേ​രി​ലു​ള്ള ലൈം​ഗി​ക​പീ​ഡ​ന​ക്ക​ഥ​ക​ള്‍ തു​ട​രു​ന്നു. ഇ​ങ്ക്‌​ഫെ​ക്റ്റ​ഡ് സ്റ്റു​ഡി​യോ ഉ​ട​മ പി ​എ​സ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​മ്പോ​ട്ടു പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നെ​തി​രെ​യും പീ​ഡ​ന പ​രാ​തി.

പാ​ലാ​രി​വ​ട്ടം ഡീ​പ്പ്ഇ​ങ്ക് സ്ഥാ​പ​ന ഉ​ട​മ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി കു​ല്‍​ദീ​പ് കൃ​ഷ്ണ​യ്ക്കെ​തി​രെ മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

2020ലാ​ണ് യു​വ​തി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. ടാ​റ്റൂ ചെ​യ്യാ​ന്‍ പ​ഠി​പ്പി​ക്കാ​മെ​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ത​ന്നെ അ​വി​ടെ നി​ര്‍​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ത​ന്നെ കു​ല്‍​ദീ​പ് കൃ​ഷ്ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി പ​റ​യു​ന്നു. ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി.

തു​ട​ര്‍​ന്ന് ഇ​ത് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ത​ന്റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. ഭീ​ഷ​ണി ഭ​യ​ന്ന് യു​വ​തി ഇ​തു​വ​രെ പ​രാ​തി​പ്പെ​ട്ടി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ സു​ജീ​ഷി​നെ​തി​രേ പീ​ഡ​ന പ​രാ​തി ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

മ​ദ്യം കു​ടി​പ്പി​ച്ച​താ​യും ഹോ​ട്ട​ലി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment