കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ ! നിരവധി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രൊഫൈലുകൾ നിർമിച്ചു…

കൊ​യി​ലാ​ണ്ടി: കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ണം ത​ട്ടി​യ ആ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​നൂ​ർ തൂ​വ്വ​ക്കു​ന്ന് മു​ജ്ത​ബ (27) ആ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചെ​റി​യ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ ഫോ​ട്ടോ ദു​രു​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി ആ​റു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഇ​യാ​ൾ മു​ൻ​പും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ പ്ര​ദീ​പ്, മ​ണി​ക​ണ്o​ൻ, വി​ജു വാ​ണി​യം​കു​ളം എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment