അശ്ലീലസൈറ്റുകളില്‍ കയറി കുട്ടികളുടെ വീഡിയോ കാണുന്നത് വിഷ്ണുവിന്റെ മുഖ്യഹോബി ! വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായപ്പോള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായി;പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

അശ്ലീല വെബ്‌സൈറ്റുകളില്‍ കയറി കുട്ടികളുടെ വീഡിയോകള്‍ കാണുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത റാന്നി സ്വദേശി വിഷ്ണു(20) പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കാണുന്ന വീഡിയോകളൊന്നു പോലും കളയാതെ ഫോണില്‍ സൂക്ഷിക്കുകയും വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായപ്പോഴാണ് സൈബര്‍സെല്‍ ഇയാളെ നോട്ടമിട്ടതും നിരീക്ഷണങ്ങള്‍ക്കൊടുവില്‍ പിടികൂടുന്നതും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. വീടിനുസമീപത്തു നിന്ന് കഴിഞ്ഞദിവസം രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളില്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് ഇയാള്‍ കണ്ടിരുന്നത്. തുടര്‍ന്ന് അവ ഫോണില്‍ സൂക്ഷിക്കുകയും വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരികയായിരുന്നു.

Related posts