വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി യു​വാ​വി​നെ വെ​ട്ടി; പ്ര​തി ഒ​ളി​വി​ല്‍

കോ​ഴി​ക്കോ​ട്: വ​ള​യ​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ള​യം ചെ​ക്കേ​റ്റ സ്വ​ദേ​ശി നാ​റ​ക്കു​ന്നു​മ്മ​ൽ പ്ര​ശാ​ന്ത് (34) നാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കു​നി​യി​ൽ ഗി​രീ​ഷ് എ​ന്ന​യാ​ളാ​ണ് പ്ര​ശാ​ന്തി​നെ വി​ളി​ച്ചിറക്കി വെ​ട്ടി​യ​ത്.

ക​ത്തി​കൊ​ണ്ടു​ള്ള വെ​ട്ടി​ൽ ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​ശാ​ന്ത് നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് വെ​ട്ടേ​റ്റ പ്ര​ശാ​ന്ത്. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗി​രീ​ഷ് ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment