നടക്കുന്നതിനിടെ പശുക്കിടാവ് വന്ന് ദേഹത്ത് മുട്ടി ! യുവാവ് അരിശം മൂത്ത് ഇഷ്ടികയെടുത്ത് മിണ്ടാപ്രാണിയെ നിരവധി തവണ ഇടിച്ചു;പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റും; വീഡിയോ കാണാം…

രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശുവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

പശുക്കിടാവ് ദേഹത്ത് തട്ടാന്‍ വന്നതില്‍ അരിശം പൂണ്ട് യുവാവ് ഇഷ്ടിക കൊണ്ട് തുടര്‍ച്ചയായി അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവാവിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

കിഴക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് വിനോദ് നഗര്‍ മേഖലയിലാണ് സംഭവം. തെരുവിലൂടെ നടന്നുപോകുന്നതിനിടെയാണ് പശുക്കിടാവ് യുവാവിന്റെ ദേഹത്ത് വന്ന് തട്ടിയത്. ഇതില്‍ പ്രകോപിതനായ യുവാവ് ആദ്യം കൈ കൊണ്ട് ഇടിച്ചു.

എന്നിട്ടും അരിശം മാറാതെ ഇഷ്ടിക എടുത്തുകൊണ്ടുവന്ന് പശുക്കിടാവിനെ ആവര്‍ത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.

മര്‍ദ്ദനത്തില്‍ അവശനായ പശുക്കിടാവ് റോഡില്‍ വീണ് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം അറിഞ്ഞ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷിച്ചു.

സംഭവത്തില്‍ കമല്‍ സിംഗ് എന്ന യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

Related posts

Leave a Comment