വായ്പ അനുവദിക്കാഞ്ഞതില്‍ കലിപൂണ്ട് ബാങ്കിന് തീയിട്ടു ! പ്രതി പിടിയില്‍…

കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്‌നിക്കിരയാക്കി പ്രതിഷേധിച്ചയാള്‍ അറസ്റ്റില്‍.

ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ബാങ്കിനെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

Related posts

Leave a Comment