കാര്‍ സമ്മാനമായി അമ്മയെ ഞെട്ടിച്ച് മകന്‍ ! സന്തോഷത്താല്‍ മതിമറന്ന് അമ്മയുടെ തുള്ളിച്ചാട്ടം;ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറലാകുന്നു…

സമ്മാനങ്ങള്‍ എപ്പോഴും ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഒരു അമ്മയ്ക്ക് അവരുടെ മകന്‍ കാര്‍ സമ്മാനമായി നല്‍കിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പുറത്ത് പാര്‍ക്ക് ചെയ്ത കാര്‍ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിയുമ്പോള്‍ ആ അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

മകനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകളില്‍ വെള്ളം നിറയ്ക്കുന്നു.

വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ കാണിക്കാന്‍ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാര്‍ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാര്‍ അല്ലെന്നും അമ്മയുടേതാണെന്നും മകന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതുവരെ 28 ലക്ഷം പേരാണ് കണ്ടത്.

Related posts

Leave a Comment