ചിക്കനെവിടെ മിസ്റ്റര്‍ ! തട്ടുകടയില്‍ നിന്നു യുവതിയും യുവാവും കോഴിബിരിയാണി വാങ്ങി ! ബിരിയാണിയില്‍ ചിക്കന്‍ കഷണങ്ങള്‍ കുറവാണെന്നു പറഞ്ഞ് യുവാവിനോട് തട്ടിക്കയറി യുവതി; സഹികെട്ട യുവാവ് കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി…

തട്ടുകടയില്‍ നിന്നു വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ കഷണങ്ങള്‍ കുറവാണെന്ന് പറഞ്ഞ് യുവാവിനോടു തര്‍ക്കിച്ച യുവതിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി യുവാവ്. ഇവരുടെ കരച്ചില്‍ കേട്ട് ജനങ്ങള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു. കുത്തേറ്റ യുവതി മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ദൃക്‌സാക്ഷികള്‍ക്ക് അറിയില്ല. ചെന്നൈയിലെ തിരക്കേറിയ കോയമ്പേട് മാര്‍ക്കറ്റിലാണ് സംഭവം.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവും യുവതിയും ഒരു വഴിയോര കടയില്‍ നിന്നും കോഴി ബിരിയാണി വാങ്ങിയത്. കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോള്‍ ബിരിയാണിയില്‍ ആവശ്യത്തിന് ചിക്കന്‍ കഷ്ണങ്ങളില്ലെന്ന് യുവതി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കില്‍ ഏര്‍പ്പെട്ടു. യുവതിയുടെ വാക്കുകളില്‍ പ്രകോപിതനായ യുവാവ് കത്തിയെടുത്ത് ഇവരെ കുത്തുകയായിരുന്നു.

Related posts