സ്ഥാ​നാ​ർ​ഥി​ ആരായും  ചിഹ്നം കൈപ്പത്തിതന്നെ;  കാ​ഞ്ഞാ​ണി​യി​ൽ കോൺഗ്രസിന്‍റെ ചു​വ​രെ​ഴു​ത്ത് തു​ട​ങ്ങി

കാ​ഞ്ഞാ​ണി: ലോ​ക​സ​ഭ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മ​ണ​ലൂ​രി​ലെ കാ​ഞ്ഞാ​ണി​യി​ൽ യു​ഡി​എ​ഫി​ന്‍റെ ചു​മ​രെ​ഴു​ത്ത് തു​ട​ങ്ങി. സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​തി​വാ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കൈ​പ്പ​ത്തി ചി​ഹ്നം വ​ര​ച്ച് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് മാ​ത്രം എ​ഴു​താ​തെ​യാ​ണ് ചു​മ​രെ​ഴു​ത്ത് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

പു​ത്ത​ൻ​കു​ളം ആ​ന​ക്കാ​ട് റോ​ഡി​ലെ ഒ​രു വീ​ട്ടു​മ​തി​ലി​ലാ​ണി​ത്. കോ​ണ്‍​ഗ്ര​സി​നെ വി​ളി​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കൂ എ​ന്നെ​ല്ലാം ചു​മ​രി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചാ​ൽ ആ ​പേ​ര് മാ​ത്രം എ​ഴു​തി​ച്ചേ​ർ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ചു​മ​രെ​ഴു​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts