വിഷപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം ! സംഭവം ഇങ്ങനെ…

വിഷപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം. യുവാവിനെ അതേ പാമ്പ് തന്നെ കടിക്കുകയായിരുന്നു. ജിയാങ്സിയിലെ ഫസ്ഹൗവിലുള്ള ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടു വന്ന ശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.

അതിഭയങ്കര വിഷമുള്ള മൂന്ന് പാമ്പുകളെയാണ് ഇയാള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടു വന്നത്. ലൈംഗികബന്ധത്തിന് ശേഷം കുളിമുറിയില്‍ കയറിയപ്പോള്‍ ബാത്ത് ടബ്ബില്‍ വെച്ചാണ് ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇത് വകവെയ്ക്കാതെ തിരികെ കട്ടിലില്‍ വന്ന് കിടന്ന് ഇയാള്‍ ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം യുവതി മാതാപിതാക്കളോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹോട്ടലിന്റെ ഒന്നാംനിലയില്‍ വിഷപാമ്പിനെ കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ നിന്നും പിടികൂടിയപ്പോള്‍ ഇയാളെ കടിച്ച പാമ്പിനെ ബാത്ത്ടബ്ബില്‍ നിന്നും കണ്ടെത്തി.

Related posts