വിചിത്ര ജീവിയുണ്ടെന്ന് ! വ്യാജപ്രചാരണം പീരുമേട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു; ചിത്രങ്ങളും ജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍

പീ​രു​മേ​ട്: പ്ര​ദേ​ശ​ത്ത് വി​ചി​ത്ര ജീ​വി​യു​ണ്ടെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്നു. വി​ചി​ത്ര​ജീ​വി​യു​ടെ ചി​ത്ര​ങ്ങ​ളും ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സ്ത്രീ​യു​ടെ ചി​ത്ര​ങ്ങ​ളു​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലും തോ​ട്ടം മേ​ഖ​ല​യി​ലു​മാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും സ​ന്ദേ​ശം​ക​ണ്ട നാ​ട്ടു​കാ​ർ ത​ങ്ങ​ളു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ചും നേ​രി​ൽ​ചെ​ന്നും കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​ന​ൽ​കി.

സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ട ദൂ​ര​ദേ​ശ​ത്തു​ള്ള ബ​ന്ധു​ക്ക​ളും വി​ദേ​ശ​ത്തു​ള്ള​വ​രും ഫോ​ണി​ലൂ​ടെ​യും മ​റ്റും സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ഉ​ത്ത​രം കി​ട്ടി​യി​ല്ല. സ​ന്ദേ​ശ​ത്തോ​ടൊ​പ്പം പീ​രു​മേ​ട്ടി​ൽ വി​ചി​ത്ര ജീ​വി​യെ ക​ണ്ടെ​ന്ന വി​വ​രം​കൂ​ടി ചേ​ർ​ത്ത​താ​ണ് പ്ര​ദേ​ശ​ത്തു​ള്ള​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്.

ഏ​തോ പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​തി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​ന്ദേ​ശ​ത്തി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​ചി​ത്ര ജീ​വി എ​ന്ന​ത് വ്യാ​ജ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​ക​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ലെ​ന്നും പീ​രു​മേ​ട് എ​സ്ഐ ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts