ഇ​നി ചെ​രി​പ്പി​ടു​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​നു ശേ​ഷം മാ​ത്രം ! ഭീ​ഷ്മ​ശ​പ​ഥ​വു​മാ​യി ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ യു​വാ​വ്…

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര തു​ട​രു​ക​യാ​ണ്. നി​ര​വ​ധി ആ​ളു​ക​ള്‍ യാ​ത്ര​യെ അ​നു​ഗ​മി​ക്കു​ന്നു​മു​ണ്ട്.

എ​ന്നാ​ല് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു യു​വാ​വ് ന​ട​ത്തി​യ ക​ഠി​ന​മാ​യ ഒ​രു ശ​പ​ഥ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്.

രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​നു ശേ​ഷം മാ​ത്ര​മേ ഇ​നി ചെ​രി​പ്പി​ടൂ എ​ന്നാ​ണ് യു​വാ​വി​ന്റെ ശ​പ​ഥം. ഹ​രി​യാ​ന സ്വ​ദേ​ശി പ​ണ്ഡി​റ്റ് ദി​നേ​ശ് ശ​ര്‍​മ​യാ​ണ് ഇ​ത്ത​ര​മൊ​രു ഉ​റ​ച്ച ശ​പ​ഥ​മെ​ടു​ത്ത​ത്.

ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ചെ​രു​പ്പി​ടാ​തെ​യാ​ണ് ദി​നേ​ശ് ശ​ര്‍​മ പ​ദ​യാ​ത്ര​യി​ല്‍ ന​ട​ക്കു​ന്ന​ത്. രാ​ഹു​ലി​ന്റെ ചി​ത്ര​മു​ള്ള വ​സ്ത്ര​വും പ​താ​ക​യും വീ​ശി​യ ദി​നേ​ശ് ശ​ര്‍​മ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധാ കേ​ന്ദ്ര​മാ​യി​രു​ന്നു.

പ​ദ​യാ​ത്ര​യെ വ​ര​വേ​ല്‍​ക്കാ​ന്‍ തെ​രു​വു​ക​ളി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ ആ​ളു​ക​ള്‍​ക്കി​ട​യി​ലും നൃ​ത്ത​വും മു​ദ്രാ​വാ​ക്യ​വു​മാ​യി ആ​വേ​ശം തീ​ര്‍​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.

ടാ​റി​ട്ട റോ​ഡി​ലെ പൊ​ള്ളു​ന്ന ചൂ​ട് മ​റി​ക​ട​ക്കാ​ന്‍ പ​ല​രും ഷൂ​സും സോ​ക്ക്സു​മെ​ല്ലാം ഇ​ട്ട് ന​ട​ക്കു​മ്പോ​ഴാ​ണ് ന​ഗ്‌​ന പാ​ദ​നാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടാ​ന്‍ ദി​നേ​ശ് ശ​ര്‍​മ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment