ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശം പെ​രു​മാ​റ്റം! ലി​ഫ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഇ​ര​യ്ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​; അ​റ്റ​ന്‍റ​ർ‌ക്ക് മുട്ടന്‍പണി

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​റ്റ​ന്‍റ​റെ ജോ​ലി​യി​ൽനി​ന്നു പു​റ​ത്താ​ക്കി.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ എ​ൻഎ​ച്ച് എം ​ഗ്രേ​ഡ്-2 അ​റ്റ​ന്‍റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​ളെ​യാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ.​വി. രാം​ലാ​ൽ ജോ​ലി​യി​ൽനി​ന്ന് നീ​ക്കി​യ​ത്.

ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​യ്ക്ക് 1.30 ന് ​എ​ച്ച് -1, എ​ച്ച് -2 ബ്ലോ​ക്കി​ലെ ലി​ഫ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ത്താം വാ​ർ​ഡി​ലെ അ​റ്റ​ന്‍റ​റാ​യ ഇ​യാ​ൾ ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന​തി​നാ​യി ലി​ഫ്റ്റി​ൽ ക​യ​റു​മ്പോ​ൾ, ഇ​തേ ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നും ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്നു.

യു​വ​തി ന​ൽ​കി​യ പ​രാ​തി സൂ​പ്ര​ണ്ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നു കൈ​മാ​റി​യ ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ളെ പു​റ​ത്താ​ക്കി​യ​ത്.

ലി​ഫ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഇ​ര​യ്ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പോ​ലീ​സ് തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് സു​പ്ര​ണ്ട് പ​റ​ഞ്ഞു.

 

Related posts

Leave a Comment