കുടിയേറ്റ തൊഴിലാളികളുടെ പ്രയാണത്തിൽ വീണ്ടും കണ്ണീർ; യു​​​പി​​​യി​​​ൽ 26 പേ​​​രും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ഏ​​​ഴു​​​ പേ​​​രും മ​​​രി​​​ച്ചു

ല​​​ക്നോ: ലോ​​​ക്ക് ഡൗ​​​ണി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​തേ​​​ടി​​​യു​​​ള്ള യാ​​​ത്ര​​​യി​​​ൽ വീ​​​ണ്ടും അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക​​​ണ്ണീ​​​ർ. യു​​​പി​​​യി​​​ലെ ഔ​​​രൈയ​​​യി​​​ലും ബം​​​ഗ​​​ർ​​​മാ​​​വു​​​വി​​​ലും ര​​​ണ്ട് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 26 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ഔ​​​രൈ​​​യയി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ ട്ര​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 24 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. രാ​​​ജ​​​സ്ഥാ​​​നി​​​ൽ​​നി​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി പോ​​​യ ട്ര​​​ക്കും ച​​​ര​​​ക്കു​​​ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 24 പേ​​​ർ ത​​​ൽ​​​ക്ഷ​​​ണം മ​​​രി​​​ച്ചു, 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ബി​​​ഹാ​​​ർ, ജാ​​​ർ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ട്ര​​​ക്കി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി അ​​​നു​​​ശോ​​​ചി​​​ച്ചു.

ബം​​​ഗ​​​ർ​​​മാ​​​വു​​​വി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​തി​​​രി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണ് ബി​​​ഹാ​​​ർ​ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ കു​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. ആ​​​ഗ്ര-​​​ല​​​ക്നോ എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ ഇ​​​വ​​​ര്‌ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​റാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​നാ​​​ഥ​​​ൻ. ലോ​​​ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തൊ​​​ഴി​​​ൽ ഇ​​​ല്ലാ​​​താ​​​യ​​​തോ​​​ടെ കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്പോ​​​ഴാ​​​ണ് അ​​​ത്യാ​​​ഹി​​​തം.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സാ​​​ഗ​​​റി​​​ൽ അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ട്ര​​​ക്ക് മ​​​റി​​​ഞ്ഞാ​​​ണ് മ​​​റ്റൊ​​​രു അ​​​പ​​​ക​​​ടം. മ​​​ഹാ​​​രാ​​​ഷ് ട്ര​​​യി​​​ൽ​​നി​​​ന്നു യു​​​പി​​​യി​​​ലേ​​​ക്കു പോ​​​യ അ​​​ഞ്ച് കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ദേ​​​ശീ​​​യ​​​പാ​​​ത 86നു ​​​സ​​​മീ​​​പം സാ​​​ഗ​​​ർ-​ കാ​​​ൺ​​​പു​​​ർ റോ​​​ഡി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 19 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ട്ര​​​ക്കി​​​നു​​​ള്ളി​​​ൽ കൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന തു​​​ണി​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​രു​​​ന്നി​​​രു​​​ന്ന​​​തെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗു​​​ണ​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ട് അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ച​​​താ​​​ണ് നാ​​​ലാ​​​മ​​​ത്തെ ദു​​​ര​​​ന്തം.

Related posts

Leave a Comment