ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയുടെ ജീവിതത്തിലെ ഏറ്റവും മോശം സംഭവവും, പ്രമുഖ നടി മണിയെ തള്ളിപ്പറഞ്ഞ രംഗങ്ങള്‍ അതേപടി, മണിയുടെ ജീവിതത്തിലെ അറിയക്കഥകളും സിനിമയില്‍?

കലാഭവന്‍ മണിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മണിയുടെ വളര്‍ച്ച അടുത്തു നിന്ന് കണ്ടയാളാണ് വിനയന്‍. മണിയുടെ അഭിനയജീവിതത്തിലെ വലിയ വേഷങ്ങളെല്ലാം വിനയന്‍ ചിത്രത്തിലായിരുന്നു. ഇപ്പോള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസ് ചെയ്യുമ്പോള്‍ അകമ്പടിയായി വിവാദവും കടന്നുവരുന്നു.

മണിയുടെ നായികയായി അഭിനയിക്കില്ലെന്ന് അടുത്തിടെ വിവാഹമോചിതയായ പിന്നീട് പുനര്‍വിവാഹം ചെയ്ത നടി പണ്ട് പറഞ്ഞിരുന്നു. നടിക്ക് ഏറെ സഹായങ്ങള്‍ ചെയ്തു കൊടുത്ത ആളായിരുന്നു മണി. ഇവരുടെ വാക്കുകള്‍ മരണത്തിനു മുമ്പ് വരെ മണി പലയിടത്തും പറഞ്ഞിരുന്നു. ആ സംഭവങ്ങളാണ് സിനിമയിലും ആവിഷ്‌കരിച്ചിരിക്കുന്നത്.

മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ പ്രമുഖ നടിമാരും നടന്മാരുമുണ്ട്. എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ അവരൊക്കെ മണിയെ ചേര്‍ത്തു പിടിക്കുകയും മണിയുടെ ആളാണെന്നു പറയാന്‍ അവര്‍ തമ്മില്‍ മത്സരം വരെ ഉണ്ടായി. അങ്ങനെ മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവര്‍ത്തകയെ കാണുന്ന രംഗം ചാലക്കുടികാരന്‍ ചങ്ങാതിയില്‍ പുനസൃഷ്ടിക്കുന്നുണ്ട്.

പണ്ടു സഹായിച്ചിട്ടുള്ള മണിക്കേറെ ഇഷ്ടപ്പെട്ട മലയാളത്തിലെ പ്രമുഖ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീന്‍. കൊച്ചിയിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂളിന്റെ അരികില്‍വച്ചാണ് സീന്‍ എടുക്കുന്നത്. സിനിമയിലെ പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്.

Related posts