വെറുതേ ആഗ്രഹിക്കാമല്ലോ..! മാ​ണി തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ ആ​ഗ്ര​ഹം; യുഡിഎഫിൽ നിന്നും ആരും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും എം.എം.ഹസൻ

kmmani-lസ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: എ​ൽ​ഡി​ഫ് സ​ർ​ക്കാ​ർ വൈ​ദ്യു​തി നി​ര​ക്കു വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ. നാ​ളെ ചേ​രു​ന്ന കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.വി​ല​ക്ക​യ​റ്റ​ത്തി​ൽ വ​ല​ഞ്ഞി​രി​ക്കേ വൈ​ദ്യു​തി നി​ര​ക്കും വ​ർ​ധി​പ്പി​ച്ച​തി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളെ ഷോ​ക്ക​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ദാ​രി​ദ്യ്ര​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വൈ​ദ്യു​തി​നി​ര​ക്കി​ൽ ഇ​ള​വു ന​ൽ​കു​മെ​ന്നു പ​റ​യു​ന്ന​ത് ക​ണ്ണി​ൽ പൊ​ടി​യി​ട​ലാ​ണ്. 90 ല​ക്ഷ​ത്തോ​ളം ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​വ​രാ​യി​രി​ക്കും നി​ര​ക്കു​വ​ർ​ധ​ന​യു​ടെ ഭാ​രം താ​ങ്ങേ​ണ്ടി​വ​രു​ന്ന​തെ​ന്നും ഹ​സ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എം. മാ​ണി​യു​ടെ പി​ന്തു​ണ ഗു​ണം ചെ​യ്തു. മാ​ണി​യെ ആ​രും യു​ഡി​എ​ഫി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത​ല്ല. മാ​ണി തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ ആ​ഗ്ര​ഹം. ഇ​തു സം​ബ​ന്ധി​ച്ച് 21ന് ​ചേ​രു​ന്ന യു​ഡി​എ​ഫ് യോ​ഗം ച​ർ​ച്ച ചെ​യ്യും.

ഉ​മ്മ​ൻ​ചാ​ണ്ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് എ​ല്ലാ​വ​ർ​ക്കും അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്കു പ്ര​സ​ക്തി​യി​ല്ലെ​ന്നും ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഹ​സ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നും എ​ൽ​ഡി​എ​ഫി​ന്‍റെ ജ​ന​ദ്രോ​ഹ ന​പ​ടി​ക​ൾ​ക്കും എ​തി​രേ​യു​ള്ള താ​ക്കീ​താ​ണ് മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ലെ ജ​നാ​ഭി​പ്രാ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി വേ​ണം ഇ​തി​നെ ക​ണ​ക്കാ​ക്കാ​ൻ. ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന കോ​ടി​യേ​രി​യു​ടെ ശ​രി​വ​ച്ചാ​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. നാ​ളെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടാ​ൽ എ​ൽ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts