സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍ ! മഞ്ജിമ മോഹന്‍ പറയുന്നതിങ്ങനെ…

ബാലതാരമായി മലയാള സിനിമാപ്രേക്ഷകരുടെ മനം കീഴടക്കിയ മഞ്ജിമ മോഹന്‍ നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറിയത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചു. അടുത്തിടെ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ഓര്‍മയ്ക്കായി താരം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സ്വന്തം കാലില്‍ ഉടന്‍ നടക്കാനാവില്ലെന്ന് ആ കാലത്ത് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കണമെന്നും താരം കുറിക്കുന്നു.

വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍.

പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും. മഞ്ജിമ കുറിച്ചു.

Related posts

Leave a Comment