ലൈംഗിക പീഡനക്കേസില്‍ ഗായകന്‍ അറസ്റ്റില്‍; തന്റെ ചിത്രം ഉപയോഗിച്ച പ്രമുഖ വാര്‍ത്ത ചാനലിനെതിരെ ശ്രീനിവാസ്

ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന്‍ കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ പത്രം കൊടുത്ത ചിത്രം കര്‍ണാടിക് സംഗീതഞ്ജന്‍ ശ്രീനിവാസിന്റെ ചിത്രം. ശ്രീനിവാസ് എന്ന പേരില്‍ പ്രശസ്തനായ ഗസല്‍ ഗായകന്‍ ആയതു കൊണ്ടാണ് ആളുമാറി മാധ്യമം പോസ്റ്റ് ചെയ്തത്. ഈ വിഷയത്തില്‍ മാധ്യമത്തിനെതിരെ ഫേസ് ബുക്കില്‍ ശ്രീനിവാസ് പ്രതികരിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് മാധ്യമം ആ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്.

റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ‘ഗസല്‍ ശ്രീനിവാസ്’ എന്ന പേരിലും അറിയപ്പെടുന്ന ഗായകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെലുങ്ക് ഗസലുകളിലൂടെ ജനപ്രീയനായ ശ്രീനിവാസ് കഴിഞ്ഞ 9 മാസമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Related posts