പ​ണം​മു​ട​ക്കു​ന്ന​താ​ര് ? സി​നി​മ​ക​ൾ​ക്ക് പി​ന്നി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി


കൊ​ച്ചി: ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത​യി സൂ​ച​ന.

2019 ജ​നു​വ​രി മു​ത​ല്‍ 2020 മാ​ര്‍​ച്ചു​വ​രെ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ള്‍, ഇ​വ​യി​ല്‍ വി​ജ​യി​ച്ച​വ, ഇൗ ​സി​നി​മ​ക​ൾ​ക്ക് ചെ​ല​വാ​യ തു​ക, ആ​രാ​ണ് പ​ണം​മു​ട​ക്കി​യ​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍.

ചി​ല തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ആ​ളു​ക​ൾ സി​നി​മ​മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ അ​ടു​ത്തി​ടെ ഉ‍​യ​ർ​ന്നു​വ​ന്നി​രു​ന്നു.

സി​നി​മ​ക​ൾ വ​ഴി ചി​ല പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ങ്ങ​ളെ പ്ര​മോ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും മ​റ്റു മ​ത​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കെ​ട്ടു​ന്നു​വെ​ന്ന പ​രാ​തി​യും ചി​ല​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല​ര്‍​ക്ക് ക​ള്ള​പ്പ​ണ, ല​ഹ​രി ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണു സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല​ട​ക്കം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പാ​ണു സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ക​ത്ത് ന​ല്‍​കി​യി​രു​ന്ന​ത്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണം അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ള്‍ മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും എ​ല്ലാ വ​ര്‍​ഷ​വും ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ തേ​ടു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​ര​ജ്ഞി​ത്ത് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും.

Related posts

Leave a Comment