മഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ ! വീഡിയോ കാണാം…

അതുല്യമായ അഭിനയചാതുരി കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന താരമാണ് മഞ്ജുവാര്യര്‍. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെയുള്ള പുരുഷ സൂപ്പര്‍താരങ്ങളുടെ ഇടയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ സിനിമ ജീവിതം വിലയിരുത്തിയാല്‍ അതിന് രണ്ടു കാലഘട്ടങ്ങളുണ്ടെന്നു കാണാം..ഇക്കാലയളവില്‍ മഞ്ജു വാര്യര്‍ അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

സാക്ഷ്യം, സല്ലാപം ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാന്‍, പത്രം, ചതുര്‍മുഖം , ലൂസിഫര്‍, പ്രീസ്റ്റ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

മഞ്ജു വാര്യരുടെ രണ്ടു ഘട്ടങ്ങളായുള്ള സിനിമ വിലയിരുത്തുകയാണ് പ്രശസ്ത തിരക്കഥാ കൃത്ത് ഹരി പി.നായര്‍. മഞ്ജുവിന്റെ സുന്ദരമായ അഭിനയ ശൈലിയെപ്പറ്റി വിവരിക്കുന്ന വീഡിയോ മഞ്ജുവിന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

Related posts

Leave a Comment