ലാലേട്ടനെ മൂന്നുവാക്കുകൾ കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല; സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാത്തയാൾ; മോഹൻലാലിനെക്കുറിച്ചുള്ള മഞജുവിന്‍റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകരും

മലയാളത്തിന്‍റെ ലേഡീസ് സൂപ്പർ സ്റ്റാർ തമിഴ് സിനിമയിലേക്ക് ചേക്കേറുമ്പോൾ ആരാധകരും കാത്തിരിക്കുകയാണ് മഞ്ജുവിന്‍റെ തമിഴ് മൂവിക്കായ്. വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അസുരനിലൂടെയാണ് മഞ്ജുവിന്‍റെ കോളിവുഡിലേക്കുള്ള അരങ്ങേറ്റം. തന്‍റെ പുതിയ തമിഴ് സിനിമയെക്കുറിച്ച് വാചാലയാകുന്നതിനിടെ അവതരാകന്‍റെ ഒരു ചോദ്യത്തിനുള്ള മറുപടി വൈറലാകുകയാണ്.

മോഹൻലാലിനെക്കുറിച്ച് മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിക്കാനായിരുന്നു അവതാരകന്‍റെ ചോദ്യം. അദ്ദേഹത്തെ മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി. അദ്ദേഹത്തിന് ഒപ്പം എട്ട് സിനിമകൾ ചെയ്തിട്ടുണ്ട്.

പ്രത്യേകതയുള്ള എനർജിയും ചാമുമൊക്കെയാണ് അദ്ദേഹം ഉള്ളപ്പോൾ ലഭിക്കുക. വളരെ സാധാരണക്കാരനായി സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാതെയാണ് എല്ലാവരോടും ഇടപഴകാറ്. ഒടിയന് ശേഷം മരക്കാറിലൂടെ ഇരുവരും തിരിച്ചുവരുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Related posts