വ്യത്യസ്ത ലുക്കിൽ മഞ്ജു…

മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​യ​റ്റം എ​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

പോ​സ്റ്റ​റി​ലെ മ​ഞ്ജു​വി​ന്‍റെ ലു​ക്ക് ആ​രാ​ധ​ക ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. വേ​റി​ട്ട ലു​ക്കി​ലാ​ണ് മ​ഞ്ജു പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മ​ഞ്ജു വാ​ര്യർ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ട​ത്.

ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി, എ​സ്. ദു​ർ​ഗ, ചോ​ല എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​യ​റ്റം. ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ​യു​ള്ള ട്രെ​ക്കിം​ഗ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം.

വേ​ദ് വൈ​ബ്സ്, പു​തു​മു​ഖം ഗൗ​ര​വ് ര​വീ​ന്ദ്ര​ൻ, സു​ജി​ത് കോ​യി​ക്ക​ൽ, ര​തീ​ഷ് ഈ​റ്റി​ല്ലം, ദേ​വ​നാ​രാ​യ​ണ​ൻ, സോ​നി​ത് ച​ന്ദ്ര​ൻ, ആ​സ്ത ഗു​പ്ത, അ​ഷി​ത, ന​ന്ദു ഠാ​ക്കൂ​ർ, ഭൂ​പേ​ന്ദ്ര ഖു​റാ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ തി​രു​വി​ന്‍റെ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ച​ന്ദ്രു സെ​ൽ​വ​രാ​ജ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​വു​ക​യാ​ണ്.

ചി​ത്ര​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ അ​ഹ​ർ​സം​സ എ​ന്ന ഭാ​ഷ​യാ​ണ് ഒ​രു പ്ര​ത്യേ​ക​ത. ഈ ​ഭാ​ഷ​യി​ൽ ക​യ​റ്റം എ​ന്ന​തി​നു​ള്ള വാ​ക്കാ​യ “അ​ഹ​ർ’ ആ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു ടൈ​റ്റി​ൽ. അ​ഹ​ർ സം​സ​യി​ലു​ള്ള പ​ത്തു പാ​ട്ടു​ക​ളി​ലൂ​ടെ സി​നി​മ​യു​ടെ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് ര​തീ​ഷ് ഈ​റ്റി​ല്ല​മാ​ണ്.

നി​വ് ആ​ർ​ട്ട് മൂ​വീ​സ്, മ​ഞ്ജു വാ​ര്യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, പാ​ര​റ്റ്മൗ​ണ്ട് പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷാ​ജി മാ​ത്യു, അ​രു​ണ മാ​ത്യു, മ​ഞ്ജു വാ​ര്യ​ർ, സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി​നീ​ഷ് ച​ന്ദ്ര​ൻ, ബി​നു നാ​യ​ർ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സർമാർ.

Related posts

Leave a Comment