പോ​ലീ​സി​ന് ത​ല​വേ​ദ​ന സൃഷ്ടിച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തി​ൽ…

തൊ​ടു​പു​ഴ: തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​വ​സ​രം തെ​ളി​ഞ്ഞ​തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത് ലോ​ക്ക് ഡൗ​ണി​ൽ പോ​ലീ​സി​ന് ത​ല വേ​ദ​ന സൃ​ഷ്ടി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന​തി​നി​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ ട്രെ​യി​ൻ സൗ​ക​ര്യം ഒ​രു​ക്കി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ ക്യാ​ന്പു​ക​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ തേ​ടി പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി.

പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​വും മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ലു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത്. നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ.

ഇ​തോ​ടെ പോ​ലീ​സ് എ​ത്തി തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ പ​റ​ഞ്ഞു തി​രി​ച്ച​യ്ക്കാ​ൻ ശ്ര​മി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ഫോം ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ നി​ന്നും പോ​ലീ​സ് ഇ​തു ശേ​ഖ​രി​ച്ചു. മ​റ്റു​ള്ള​വ​രെ​യാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു വി​ട്ട​ത്. പോ​കാ​ൻ വി​സ​മ്മ​തി​ച്ച​വ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.

നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ അ​വ​ർ ക​ഴി​യു​ന്ന ക്യാ​ന്പു​ക​ളി​ൽ എ​ത്തി ശേ​ഖ​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ട്രാ​ക്ട​ർ​മാ​രോ​ടും ഇ​വ​രു​ടെ തി​രി​ച്ചു പോ​ക്കി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ നി​ന്നും ഇ​തു​വ​രെ സ്വ​ദേ​ശ​ത്തേ​ക്കു തി​രി​കെ പോ​കു​ന്ന​തി​നാ​യി 400 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തൊ​ടു​പു​ഴ സി​ഐ സു​ധീ​ർ മ​നോ​ഹ​ർ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഇ​വ​ർ​ക്കാ​യു​ള്ള മ​ട​ക്ക​യാ​ത്ര ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കും.

Related posts

Leave a Comment