ഒട്ടേറെ കായിക താരങ്ങളെ വാർത്തെടുത്ത മങ്കൊമ്പ് ഗ്രൗണ്ട് നാശത്തിന്‍റെ വക്കിൽ; ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മ​ങ്കൊ​ന്പ്: മ​ങ്കൊ​മ്പ് അ​വി​ട്ടം​തി​രു​നാ​ൾ സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണെ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഒ​ട്ടേ​റെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യ മൈ​താ​ന​മി​ന്ന് ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞു നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

നി​ര​വ​ധി സം​സ്ഥാ​ന കാ​യി​ക താ​ര​ങ്ങ​ൾ പി​ച്ച​വ​ച്ച മൈ​താ​ന​മി​ന്ന് ശാ​പ​മോ​ക്ഷം കാ​ത്തു​ക​ഴി​യു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന മൈ​താ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള​വ​യി​ൽ വി​സ്തൃ​തി​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള മൈ​താ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. നേ​ര​ത്തെ വേ​ന​ല​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി കാ​യി​ക​മേ​ള​ക​ൾ​ക്ക് മ​ങ്കൊ​ന്പ് ഗ്രൗ​ണ്ട് വേ​ദി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മൈ​താ​നം സം​ര​ക്ഷി​ക്ക​പ്പെ​ടാ​താ​യ​തോ​ടെ ഇ​വി​ടു​ത്തെ കാ​യി​ക​മേ​ള​ക​ൾ​ക്കും തി​ര​ശീ​ല വീ​ണു.

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്‍റെ നി​റ സാ​ന്നി​ധ്യ​ങ്ങ​ളാ​യി​രു​ന്ന ജീ​ൻ ക്രി​സ്റ്റ്യ​ൻ. അ​ഖി​ൽ സോ​മ​ൻ, ജോ​ബി ഫി​ലി​പ്, അ​ഭി​ഷാ​ഷ് അ​പ്പു​ക്കു​ട്ട​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​നി​റ​ങ്ങി​യ​തും ഇ​വി​ടെ​യാ​ണ്. കേ​ര​ള ര​ഞ്ജി ടീ​മി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്ന സു​രേ​ഷ്കു​മാ​ർ (ഉം​പ്രി), സി​സി​എ​ൽ താ​ര​മാ​യ രാ​ജീ​വ് പി​ള്ള ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും മ​ങ്കൊ​ന്പി​ലെ ക്രീ​സി​ൽ തി​ള​ങ്ങി​യ​വ​രാ​ണ്. ഗ്രൗ​ണ്ടി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ​മൂ​ലം സ്കൂ​ൾ കാ​യി​ക​മേ​ള ഗ്രൗ​ണ്ടി​ൽ നി​ന്നും അ​ന്യ​മാ​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി.

ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്ത​ല കേ​ര​ളോ​ത്സ​വ​ങ്ങ​ൾ​ക്കും ഗ്രൗ​ണ്ട് വേ​ദി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ൾ പ​ല​തും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വി​ടെ നി​ന്നു ല​ഭി​ച്ച നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ങ്ങ​ളു​ടെ ഫ​ല​മാ​യി പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നു യു​വാ​ക്ക​ൾ​ക്കു പോ​ലീ​സ് സേ​ന​ക​ളി​ൽ ജോ​ലി നേ​ടാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ ക​നി​വു​ണ്ടാ​യാ​ൽ മ​ങ്കൊ​ന്പ് മൈ​താ​ന​ത്ത് ഇ​നി​യും യു​വ​പ്ര​തി​ഭ​ളു​ടെ കാ​ൽ​പ്പെ​രു​മാ​റ്റം തി​രി​കെ​യെ​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts