ജൂണ്‍ എട്ടിനും 14നും ഇടയില്‍ സംസാരിച്ചത് റിയയുമായിട്ടല്ല; സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ പുറത്ത്…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്ത്. ഇതു പ്രകാരം ജൂണ്‍ എട്ടിനും 14നുമിടയ്ക്ക് സുശാന്ത് കാമുകി റിയ ചക്രബോര്‍ത്തിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുകയാണ്. സുശാന്തിന്റെ ഫോണ്‍കോള്‍ റെക്കോഡുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു.

ജൂണ്‍ 8നാണ് സുശാന്തിന്റെ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും റിയ പോയത്. 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. 2020 ജനുവരി 20-25 കാലയളവില്‍ ഇരുപതു തവണ ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് ഹരിയാനയിലെ പഞ്ചകുലയില്‍ സഹോദരിയ്‌ക്കൊപ്പമായിരുന്നു സുശാന്ത്.

ജൂലൈ 25ന് നടി റിയ ചക്രബോര്‍ത്തിയ്‌ക്കെതിരേ സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്‌ന പോലീസിന് പരാതി നല്‍കിയിരുന്നു. റിയ നിരന്തരം സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് പരാതി.

കുടുംബത്തെ സുശാന്തുമായി അകറ്റി നിര്‍ത്തിയിരുന്നതും റിയയായിരുന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം പട്‌ന പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം കള്ളപ്പണം വെളിപ്പിക്കല്‍ നടത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തിരുന്നു. സുശാന്തിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

Related posts

Leave a Comment