ഏ​റ്റു​മു​ട്ട​ലി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടോ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ർ അ​യ്യ​ൻ​കു​ന്ന് ഉ​രു​പ്പം​കു​റ്റി​യി​ൽ മാ​വോ​യി​സ്റ്റ് വ​നി​താ നേ​താ​വ് ക​വി​ത കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണം. വ​ന​ത്തി​ൽ ന​ട​ന്ന പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ ക​മാ​ൻ​ഡ​ർ ക​വി​ത കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വം മാ​വോ​യി​സ്റ്റ് ട്രാ​പ് ആ​ണോ​യെ​ന്നും സം​ശ​യം ഉ​ണ്ട്. സം​ഭ​വ​ത്തി​ൽ ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം.
ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ലാ​ണ് ഞെ​ട്ടി​ത്തോ​ട് വ​ന മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലും വെ​ടി​വ​യ്പ്പു​മു​ണ്ട​യ​ത്.

13നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക​വി​ത​യ്ക്ക് വെ​ടി​യേ​റ്റു​വെ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ചാ​ര​ണം. ഏ​റ്റു​മു​ട്ട​ൽ ദി​ന​ത്തി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണ് എ​ടി​എ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment