അം​ഗ​ന്‍​വാ​ടി കുട്ടികൾ തോട്ടത്തിൽ നിന്നു പൂക്കൾ പറിച്ചു; ഉടമ അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ക്ക് അ​റു​ത്തു

ക​ർ​ണാ​ട​ക: അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ൾ പൂ​ന്തോ​ട്ട​ത്തി​ല്‍ നി​ന്ന് പൂ​ക്ക​ള്‍ പ​റി​ച്ച​തി​ന് അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ക്ക് അ​റു​ത്തെ​ടു​ത്തു. ബെ​ല​ഗാ​വി ജി​ല്ല​യി​ലെ ബ​സു​ര്‍​ട്ടെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ക​ല്യാണി മോ​റെ​യെ​ന്ന​യാ​ളാ​ണ് അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ക്ക് അ​റു​ത്തെ​ടു​ത്ത​ത്. കു​ട്ടി​ക​ൾ ത​ന്‍റെ തോ​ട്ട​ത്തി​ൽ നി​ന്ന് പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ത്ത​തി​ന് ഇ​യാ​ൾ അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ 50 വ​യ​സു​കാ​രി സു​ഗ​ന്ധ മോ​റെ​യു​മാ​യി ക​ല​ഹം ഉ​ണ്ടാ​ക്കി​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം മൂ​ർ​ശ്ചി​ച്ച​പ്പോ​ൾ ക​ല്യാണി മോ​റ സു​ഗ​ന്ധ മോ​റ​യു​ടെ മൂ​ക്ക് ചെ​ത്തി​ക്ക​ള‍​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. അ​മി​ത​മാ​യ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ സു​ഗ​ന്ധ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment