ട്രെ​യ്‍​ല​റു​ക​ളോ ഭാ​ഗ​ങ്ങ​ളോ റീ​ലി​സ് ചെ​യ്യരുത്..! ‘മ​ര​ട് 357’ സി​നി​മ​യു​ടെ റി​ലീ​സ് കോ​ട​തി ത​ട​ഞ്ഞു; ന​ട​പ​ടി ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ ഹ​ർ​ജി​യി​ൽ

കൊ​ച്ചി: മ​ര​ട് ഫ്‌​ളാ​റ്റ് പൊ​ളി​ക്ക​ല്‍ സം​ഭ​വം പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കി​യ “മ​ര​ട് 357′ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ‌‌‌​ട​തി ത​ട​ഞ്ഞു.

ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്‍​ത സി​നി​മ​യു​ടെ ട്രെ​യ്‍​ല​റു​ക​ളോ ഭാ​ഗ​ങ്ങ​ളോ റീ​ലി​സ് ചെ​യ്യ​രു​തെ​ന്നും മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ര​ടി​ലെ പൊ​ളി​ച്ച ഫ്ളാ​റ്റു​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

സി​നി​മ ഫെ​ബ്രു​വ​രി 19ന് ​തീ​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന മ​ര​ട് കേ​സി​ന്‍റെ വി​ചാ​ര​ണ​യെ സി​നി​മ ബാ​ധി​ക്കു​മെ​ന്നാ​ണ് ഫ്ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളു​ടെ വാ​ദം. സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് നി​ക്ഷി​പ്ത താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ സി​നി​മ​യി​ൽ ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഒ​രു രം​ഗം പോ​ലും ചി​ത്ര​ത്തി​ലി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന മ​ര​ട് ഫ്‌​ളാ​റ്റ് പൊ​ളി​ക്ക​ല്‍ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 357 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് ന​ഷ്ട​പ്പെ​ട്ട യ​ഥാ​ര്‍​ത്ഥ സം​ഭ​വ​മാ​ണ്‌ മ​ര​ട് 357പ​റ​യു​ന്ന​ത്. ‘പ​ട്ടാ​ഭി​രാ​മ​ൻ’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​നൂ​പ് മേ​നോ​ന്‍, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ഷീ​ലു എ​ബ്ര​ഹാം, നൂ​റി​ന്‍ ഷെ​രീ​ഫ്, മ​നോ​ജ് കെ ​ജ​യ​ന്‍, ബൈ​ജു സ​ന്തോ​ഷ്, സാ​ജി​ല്‍, സെ​ന്തി​ല്‍ കൃ​ഷ്ണ, സു​ധീ​ഷ്, ഹ​രീ​ഷ് ക​ണാ​ര​ന്‍, കൈ​ലാ​ഷ്, ശ്രീ​ജി​ത്ത് ര​വി, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, സ​ര​യു, അ​ഞ്ജ​ലി നാ​യ​ര്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ദി​നേ​ശ് പ​ള്ള​ത്താ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. എ​ബ്ര​ഹാം മാ​ത്യു, സു​ദ​ര്‍​ശ​ന​ന്‍ കാ​ഞ്ഞി​ര​ക്കു​ളം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം.

അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ അ​ബ്ര​ഹാം മാ​ത്യു​വും സ്വ​ര്‍​ണ്ണ​ല​യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ സു​ദ​ര്‍​ശ​ന​ന്‍ കാ​ഞ്ഞി​ര​ക്കു​ള​വും ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ര​വി​ച​ന്ദ്ര​നാ​ണ്.

Related posts

Leave a Comment