കു​ട്ടി​ക​ളു​ടെ അ​റ്റ​ൻ​ഡ​ൻ​സ് ഇ​നി കു​ട്ടി​ക​ൾ ത​ന്നെ ഇ​ടും! വൈ​റ​ലാ​യി ഡൽഹിയിലെ അ​ധ്യാ​പി​ക​യു​ടെ പ​രീ​ക്ഷ​ണ ചി​ത്രം, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങൾ

ക്ലാ​സ് മു​റി​യി​ൽ സ്ഥി​ര​മാ​യി ക​ണ്ടു​വ​രാ​റു​ള്ള റോ​ൾ കോ​ൾ രീ​തി​ക്ക് പ​ക​രം തി​ക​ച്ചും വ്യ​ത്യ​സ്ത​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ഒ​രു വ​ഴി ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് ഒ​രു ഡ​ൽ​ഹി പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക.

സു​മി സി​യാ​ഗ് എ​ന്ന അ​ധ്യാ​പി​ക ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഈ ​അ​പൂ​ർ​വ്വ ഹാ​ജ​ർ പ​ട്ടി​ക പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ക്ലാ​സ്സി​ൽ എ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് ചെ​റു​പ്പ​ത്തി​ലേ ത​ന്നെ സ്വ​യം ഉ​ത്ത​ര​വാ​ദി​ത്തം പ​ക​ർ​ന്നു​ന​ൽ​കാ​ൻ ഈ ​ല​ളി​ത​മാ​യ ആ​ശ​യം സ​ഹാ​യി​ക്കു​ന്നു.

വ​ലി​യ തു​ക മു​ട​ക്കാ​തെ​യു​ള്ള ഈ ​ല​ളി​ത​മാ​യ ആ​ശ​യ​ത്തി​ൽ, ചു​വ​രി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു ക​ള​ർ ബോ​ർ​ഡാ​ണ് പ്ര​ധാ​നം. ഓ​രോ വി​ദ്യാ​ർ​ത്ഥി​യു​ടെ​യും ഫോ​ട്ടോ പ​തി​പ്പി​ച്ച തീ​പ്പെ​ട്ടി കൂ​ടു​ക​ൾ ഈ ​ബോ​ർ​ഡി​ൽ നി​ര​ത്തി​വെ​ച്ചി​രി​ക്കു​ന്നു.

തീ​പ്പെ​ട്ടി​ക്കു​ള്ളി​ൽ ‘A’ ഹാ​ജ​രി​ല്ല, ‘P’ ഹാ​ജ​രു​ണ്ട് എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ലാ​സ്സി​ലേ​ക്ക് എ​ത്തു​ന്ന ഓ​രോ കു​ട്ടി​യും തന്‍റെ ഫോ​ട്ടോ​യു​ള്ള തീ​പ്പെ​ട്ടി ക​ണ്ടെ​ത്തി അ​ത് തു​റ​ന്ന് ‘P’ എ​ന്ന് കാ​ണ​ത്ത​ക്ക​വി​ധം വെ​ച്ച​തി​ന് ശേ​ഷം സീ​റ്റി​ൽ പോ​യി ഇ​രി​ക്കു​ന്നു.

വ​ലി​യ ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളോ ചെ​ല​വേ​റി​യ ഗാ​ഡ്ജ​റ്റു​ക​ളോ ഇ​ല്ലാ​തെ ത​ന്നെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാം എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ. ഇ​തി​നോ​ട​കം ത​ന്നെ 2.7 കോ​ടി ആളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്.

കൂ​ടാ​തെ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ അ​ധ്യാ​പി​ക​യു​ടെ ഈ ​സ​ർ​ഗാത്മ​ക ആ​ശ​യ​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി. കു​ട്ടി​ക​ളി​ൽ സ്വ​യം അ​വ​ബോ​ധ​വും പ​ഠ​ന​ത്തോ​ട് താത്പര്യവും വ​ള​ർ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

Related posts

Leave a Comment