പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പു​ഴ​യ്ക്ക് ച​ര​മ​ഗീ​തം ര​ചി​ച്ച് പു​ഴ​യോ​ര​ത്തെ മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ചു​മാ​റ്റി;  പഞ്ചായത്തിൽ വിളിച്ചറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ

ആ​ല​ക്കോ​ട്: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ആ​ല​ക്കോ​ട് പു​ഴ​യ്ക്ക് ച​ര​മ​ഗീ​തം ര​ചി​ച്ച് പു​ഴ​യോ​ര​ത്തെ മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ചു​മാ​റ്റി. നാ​ടെ​ങ്ങും വൃ​ക്ഷ​തൈ ന​ട്ടും പ​രി​പാ​ലി​ച്ചും പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ക്കു​ന്പോ​ഴാ​ണ് പു​ഴ​യെ കൊ​ല്ലു​ന്ന രീ​തി ആ​ല​ക്കോ​ട് സ്വീ​ക​രി​ച്ച​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ഴ​യോ​ര​ത്തെ മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ച​ത്. ആ​ല​ക്കോ​ട് പാ​ല​ത്തി​നു താ​ഴെ​യാ​യി​ട്ടാ​ണ് വ്യാ​പ​ക​മാ​യി മ​രം​മു​റി​ച്ച​ത്. പു​ഴ​യി​ൽ പ​ല ഭാ​ഗ​ത്താ​യി മ​രം മു​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രി​ലൊ​രാ​ൾ പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​പോ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സം​ഭ​വം മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വ​ന്നു​നോ​ക്കാ​ൻ വാ​ഹ​ന​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ത​ന്നെ പ​രി​സ്ഥി​തി​യെ കൊ​ല്ലു​ന്ന ഗു​രു​ത​ര​മാ​യ സം​ഭ​വ​മാ​ണ് ആ​ല​ക്കോ​ട് പു​ഴ​യി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്.

Related posts