സുനന്ദ പുഷ്‌കറിന്റെ മരണം! പോലീസ് തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു; പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം; ശശി തരൂരിന് കുരുക്കുമുറുകുന്നു

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് കുരുക്കുമുറുകുന്നു. തരൂരിനെതിരേ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.

കുറ്റപത്രത്തിൽ വിചാരണയുമായി മുന്നോട്ടുപോകാൻ കഴിയുന്ന രീതിയിലുള്ള തെളിവുകൾ തരൂരിനെതിരേയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കേസിൽ ജൂലൈ ഏഴിന് ഹാജരാകാൻ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഇതോടെ കേസിൽ തരൂരിന്‍റെ കുരുക്ക് മുറുകി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.

ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്നാൽ തരൂരിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം.

2014 ജ​നു​വ​രി 17-നാ​ണ് സു​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള പഞ്ചന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ 345-ാം മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. വിഷം ഉള്ളിൽ ചെന്ന്​ മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസിൽ തരൂരിനെതിരേ ആരോപണം ഉയരുകയും അന്വേഷണം ഉണ്ടാകുകയും ചെയ്തത്.

Related posts