പി​താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; ഇന്ന് ശസ്ത്രക്രിയകൂടി; മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ


കൊ​ച്ചി/​കോ​ല​ഞ്ചേ​രി: സ്വ​ന്തം പി​താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.

മ​രു​ന്നു​ക​ളേ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് പ്ര​തീ​ക്ഷ​യ്ക്കു വ​ക ന​ല്‍​കു​ന്ന​താ​യും കോ​ല​ഞ്ചേ​രി സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന്യൂ​റോ ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.

ബ​ര്‍​ഹോ​ള്‍ ആ​ന്‍​ഡ് എ​സ്ഡി​എ​ച്ച് ഇ​വാ​ക്കു​വേ​ഷ​ന്‍ എ​ന്ന അ​തി​സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണു കു​ട്ടി​യെ വി​ധേ​യ​മാ​ക്കി​യ​ത്. ത​ല​ച്ചോ​റി​ന​ക​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ക്ത​സ്ര​വം പു​റ​ത്തു ക​ള​യു​ന്ന രീ​തി​യാ​ണി​ത്. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണു ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​ത്.

കു​ട്ടി​യു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​വാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​നി​യു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ കു​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റും ന്യൂ​റോ സ​ര്‍​ജ​നു​മാ​യ ഡോ. ​ജെ​യ്‌​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കു​ട്ടി​യു​ടെ ത​ല​യ്‌​ക്കേ​റ്റ മ​ര്‍​ദ​ന​ത്തി​ല്‍ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നാ​ല്‍ കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

ജ​നി​ച്ച​തു പെ​ണ്‍​കു​ഞ്ഞാ​യ​തി​ന്‍റെ പേ​രി​ലാ​ണു 54 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളെ ത​ല​യ്ക്ക​ടി​ച്ചും ക​ട്ടി​ലി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞും കൊ​ല​പ്പെ​ടു​ത്താ​ന്‍ പി​താ​വ് ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​ങ്ക​മാ​ലി ജോ​സ്പു​രം ഭാ​ഗ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷൈ​ജു തോ​മ​സ് (40) ആ​ണ് ഈ ​ക്ര​രൂ​കൃ​ത്യം ന​ട​ത്തി​യ​ത്.

ഇ​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. കു​ട്ടി ത​ന്‍റേ​ത​ല്ലെ​ന്ന സം​ശ​യ​വും ഇ​യാ​ളെ ഈ ​ക്രൂ​ര​കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment