അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന് ക്രൂരമർദനം; യുവാവിന്‍റെ ശക്തമായ അടിയേറ്റ്  അണപ്പല്ല് തെറിച്ചുപോയി

അ​ന്തി​ക്കാ​ട്: അ​ർ​ധ​രാ​ത്രി റോ​ഡി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ ര​ക്ഷി​യ്ക്കാ​ൻ ഓ​ടി​യെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വ് ആ​ക്ര​മി​ച്ചു.

പു​ത്ത​ൻ​പീ​ടി​ക പ​ള്ളി ഗ്രൗ​ണ്ട് റോ​ഡി​ൽ ആ​ല​പ്പാ​ട്ട് മേ​ച്ചേ​രി​പ്പ​ടി വീ​ട്ടി​ൽ ഡെ​ന്നി(44)​യ്ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ശ​ക്തി​യാ​യി മു​ഖ​ത്ത​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഡെ​ന്നി​യു​ടെ ഒ​രു പ​ല്ല് കൊ​ഴി​ഞ്ഞു. ഇ​യാ​ൾ പു​ത്ത​ൻ​പീ​ടി​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി കു​റ്റി​പ​റ​ന്പി​ൽ അ​ക്ഷ​യ്(27)​നെ അ​ന്തി​ക്കാ​ട് പൊ​ലി​സ് പി​ടി​കൂ​ടി.

ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി​യി​ൽ വീ​ടി​ന്‍റെ മു​ന്നി​ലെ റോ​ഡി​ൽ വ​ലി​യ ശ​ബ്ദം​കേ​ട്ട് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ബൈ​ക്കി​ൽ​നി​ന്ന് താ​ഴെ​വീ​ണു​കി​ട​ക്കു​ന്ന യു​വാ​വി​നെ കാ​ണു​ക​യാ​യി​രു​ന്നു.

‌ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ചെ​ന്ന​താ​ണ് ഡെ​ന്നി. ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ഡെ​ന്നി​യെ ആ​ക്ര​മി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ച ഡെ​ന്നി ഓ​ടി വീ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ പ്ര​തി ഗേ​യ്റ്റ് ത​ക​ർ​ത്ത് വീ​ടി​ന്‍റെ കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​യ​റി പു​റ​ത്തി​രി​ക്കു​ന്ന ട്രോ​ഫി എ​ടു​ത്ത് വീ​ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​ന്നി പ​റ​ഞ്ഞു. വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment