അയൽവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദിച്ചത് അച്ഛനും മകനും;  മുൻവൈരാഗ്യത്തിന്‍റെ പേരിൽ നേരിട്ട കൊടിയ മർദനത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

മാ​ന്നാ​ർ: വീ​ട്ടിൽ ക​യ​റി വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നെ​യും മ​ക​നെ​യും മാ​ന്നാ​ർ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്തു. എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം തെ​ക്ക് വ​ലി​യ​പ​റ​മ്പി​ൽ ബി​ജു (53), മ​ക​ൻ ബി​ജി​ൻ (23)എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം തെ​ക്ക് കു​ന്നേ​ൽ വീ​ട്ടി​ൽ സു​പ്ര​ന്‍റെ ഭാ​ര്യ സു​ജാ കു​മാ​രി (43)ക്കാ​ണ് മ​ർദന​മേ​റ്റ​ത്.പ്ര​തി​ക​ൾ സു​ജ​യു​ടെ വീ​ട്ടുമു​റ്റ​ത്ത് ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും സു​ജ​യു​ടെ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ത​ട​സം പി​ടി​ക്കാ​ൻ ചെ​ന്ന സു​ജ​യെ ഇ​രു​വ​രും വ​ടികൊ​ണ്ട് അ​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദന​ത്തി​ൽ പ​രി​ക്കേ​റ്റ സു​ജ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

സു​ജ​യു​ടെ വീ​ട്ടു​കാ​രു​മാ​യു​ള്ള മു​ൻ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ ​ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ഭി​രാം, എ​സ്ഐ ബി​ജു​ക്കു​ട്ട​ൻ, സി​വി​ൽ പോ​ലീസ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ധി​ക് ഉ​ൾ അ​ക്ബ​ർ, പ്ര​മോ​ദ്, സാ​ജി​ദ്, ഹ​രി​പ്ര​സാ​ദ്, ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment