മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യയാൾക്കു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തിയുടെ ഭീ​ഷ​ണി

ചെ​റാ​യി: പ​ള​ളി​പ്പു​റ​ത്ത് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​ച്ചു​മാ​റ്റാ​ൻ ചെ​ന്ന​യാ​ളെ​യും മ​ക്ക​ളെ​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് മു​ന​മ്പം​ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്കെ​തി​രേ പ​ള്ളി​പ്പു​റം പൈ​ങ്ങാ​ത്ത​റ ബി​ജു ദേ​വ​സി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മ​ർ​ദി​ച്ച ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും അ​ത് പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത് ബി​ജു​വാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യുവതിയെ മർദിക്കുന്ന ​വീ​ഡി​യോ ദൃ​ശ്യം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജ് ചാ​ന​ലു​ക​ൾ​ക്കും മ​റ്റു മാ​ധ്യ​മ​ങ്ങ​ൾ​ക്കും എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും മ​ർ​ദ​ന​മേ​റ്റ യു​വ​തി​യു​ടെ മ​ക​ളെ​ക്കൊ​ണ്ട് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യും ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്ത​ത്. ഈ ദൃശ്യങ്ങൾ പകർ ത്തി നൽകിയത് ബിജുവാ ണെ ന്നാണ് പ്രതി ആരോപിക്കുന്നത്. റി​മാ​ൻ​ഡി​ലാ​യ പ്രതികൾക്ക് കോ​ട​തി പി​ന്നീ​ട് വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി ജാ​മ്യം അനുവദിക്കുകയായിരുന്നു.

Related posts