കുമ്മനത്തിലൂടെ ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടും, കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് കിട്ടുക 102 സീറ്റുകള്‍, ബിജെപിക്ക് രക്ഷയാകുക ചില സഖ്യങ്ങള്‍, കൃത്യതയാര്‍ന്ന പ്രവചനത്തിനു പേരുകേട്ട ഗോപാലകൃഷ്ണന്റെ പ്രവചനം ഇങ്ങനെ

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി ഫലം പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ തോട്ടയ്ക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ പുതിയ പ്രവചനവുമായി രംഗത്ത്. കേരളത്തില്‍ യുഡിഎഫ് കൂടുതല്‍ സീറ്റു നേടുമെന്നതിനൊപ്പം ബിജെപി ഒരു സീറ്റ് നേടുമെന്ന പ്രവചനമാണ് അദേഹം ഇത്തവണ നടത്തിയത്.

യുഡിഎഫിന് 11 – 12 സീറ്റും എല്‍ഡിഎഫിന് 8 -9 സീറ്റും ലഭിക്കും. യുഡിഎഫിന് 42 ശതമാനവും എല്‍ഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 18 ശതമാനവുമാണ് വോട്ട് ലഭിക്കുക. വിവിധ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചും സുഹൃത്തുക്കളില്‍ നിന്ന് ഫോണ്‍ മുഖേന വിവരങ്ങള്‍ ശേഖരിച്ചുമാണ് ഗോപാലകൃഷ്ണന്‍ നായര്‍ ഫലങ്ങള്‍ മുന്‍കൂട്ടി പറയുന്നത്.

ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം 90 ശതമാനത്തിലേറെ ശരിയായിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്), ബിജു ജനതാദള്‍ (ബിജെഡി) എന്നിവയുടെ പിന്തുണയോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ലോക്സഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ല. എന്‍ഡിഎയ്ക്ക് 244 ഉം യുപിഎയ്ക്ക് 153 ഉം സീറ്റുണ്ടാകും. ബിജെപിക്ക് 200 സീറ്റും കോണ്‍ഗ്രസിന് 102 ഉം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവചനം ഇതുവരെ പിഴച്ചിട്ടില്ലെന്നും അദേഹം പറയുന്നു.

Related posts