എന്ത് പറ്റി രമണാ..! യൂണിവേഴ്സിറ്റി കോള ജിലെ സദാചാര ഗുണ്ടായിസം: 13എസ്എഫ് ഐക്കാർക്കെതിരെ കേസെടുത്തു; സംഭവം തെളിഞ്ഞാൽ നടപടിയെന്ന് എസ്എഫ് ഐ

sadhacharamതി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കാ​രാ​യ സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ വി​ദ്യാ​ർ​ഥി​നി​യെ​യും സു​ഹൃ​ത്തി​നെ​യും അ​ക്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ 13 പേ​ർ​ക്കെ​തി​രേ ക​ന്‍റോ ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.       വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. എ​സ്എ​ഫ്ഐ​യു​ടെ മു​ൻ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ത​സ്‌ലീം, പ്ര​വ​ർ​ത്ത​ക​രാ​യ സു​ജി​ത്, ര​തീ​ഷ് എ​ന്നി​വ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 10  പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ത​ട​ഞ്ഞു​വെ​യ്ക്ക​ൽ, മ​ർ​ദ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ട​കം കാ​ണാ​നെ​ത്തി​യ സി​നി​മാ സം​വി​ധാ​ന സ​ഹാ​യി​യാ​യ ജി​ജേ​ഷി​നാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ർ​ദ​ന​മേ​റ്റ​ത്. ജി​ജീ​ഷ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ട​കം കാ​ണു​ന്ന​തി​ന് സു​ഹൃ​ത്തു​ക്ക​ളും കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ സൂ​ര്യ​ഗാ​യ​ത്രി, ജാ​ന​കി എ​ന്നി​വ​ർ ക്ഷ​ണി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ജീ​ഷ് എ​ത്തി​യ​ത്. നാ​ട​കം കാ​ണാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്നം തു​ട​ങ്ങി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. ജി​ജീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ കാ​ര​ണം ചോ​ദി​ച്ച ത​ങ്ങ​ളോ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്ക​യ​റു​ക​യും അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

ഇ​തി​നു​ശേ​ഷ​മാ​ണ് എ​സ്എ​ഫ്ഐ​ക്കാ​ർ സം​ഘം ചേ​ർ​ന്ന് ജി​ജീ​ഷി​നെ മ​ർ​ദി​ച്ച​ത്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നോ​ക്കി നി​ൽ​ക്കു​ന്പോ​ഴാ​യി​രു​ന്നു ഇ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ജി​ജീ​ഷി​നെ കോ​ള​ജി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പൂ​ട്ടി​യി​ട്ട​താ​യും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ ജി​ജീ​ഷി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജി​ജീ​ഷി​ന്‍റെ​യും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ത​സ്‌ലീം , ര​തീ​ഷ്, സ​ജി​ത്ത് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് പ​ത്തു പേ​രും ചേ​ർ​ന്നാ​ണു മ​ർ​ദി​ച്ച​തെ​ന്ന് ജി​ജീ​ഷ് പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളെ​യും എ​സ്എ​ഫ്ഐ​ക്കാ​ർ കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം ന​ട​ന്നെ​ന്ന വാ​ദ​ങ്ങ​ൾ എ​സ്എ​ഫ്ഐ ത​ള്ളി. സം​ഭ​വം സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യ്ക് സി. ​തോ​മ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ പ​റ​ഞ്ഞു. സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന് എ​സ്എ​ഫ്ഐ എ​തി​രാ​ണെ​ന്നും വി​ജി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts