ഇ​നി അ​ച്ഛ​നെ പ​ഠി​പ്പി​ക്കും പോ​ലീ​സ്…! അ​മ്പ​തു​വ​രെ എ​ഴു​താ​ൻ നാ​ല​ര​വ​യ​സു​കാ​രി​ പ​ഠി​ച്ചി​ല്ല; ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ​ന​ത്തി​ൽ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ച​ണ്ഡീ​ഗ​ഡ്: ഒ​ന്നു മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ന് നാ​ല​ര വ​യ​സു​കാ​രി​യെ പി​താ​വ് ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഫ​രീ​ദാ​ബാ​ദി​ൽ ജാ​ഡ്‌​സെ​ന്‍റ​ടാ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ ജെ​സ്വാ​ൾ (31) ആ​ണ് മ​ക​ൾ വ​ൻ​ഷി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ഷ്ണ​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ൻ​ഷി​ക​യെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്തി​നാ​ൽ കൃ​ഷ്ണ ജെ​സ്വാ​ളാ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ൻ​ഷി​ക​യ്ക്ക് ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ച​പ്പാ​ത്തി കോ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഇ​യാ​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ഭാ​ര്യ ര​ഞ്ചി​ത​യോ​ടും ഡോ​ക്ട​ർ​മാ​രോ​ടും പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​ഷി​ക​യു​ടെ ഏ​ഴ് വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ കൃ​ഷ്ണ വ​ൻ​ഷി​ക​യെ മ​ർ​ദി​ച്ച വി​വ​രം ര​ഞ്ചി​ത​യോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ര​ഞ്ചി​ത പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കൃ​ഷ്ണ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment