ഭാര്യ പിണങ്ങി വീട്ടിലേക്ക് പോയി; യുവാവിനും അമ്മയ്ക്കും നേരെ മിന്നൽ  ആക്രമണവുമായി ബന്ധുക്കൾ; ഒരു വയസുള്ള മകളേയും വെറുതേ വിട്ടില്ല

നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു. പു​ഷ്പ​ക​ണ്ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സു​രേ​ഷി(33)​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തൂ​ന്പ​യി​ലി​ടു​ന്ന ഇ​രു​ന്പ് ക​ന്പി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

സു​രേ​ഷി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നാ​ലെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ സു​രേ​ഷി​നു​നേ​രേ ബ​ന്ധു​ക്ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് മാ​താ​വ് ഓ​മ​ന, മ​റ്റൊ​രു ബ​ന്ധു, ഒ​രു വ​യ​സു​കാ​രി മ​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം സു​രേ​ഷ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി.

നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ വാ​ഹ​നം ത​ട​ഞ്ഞി​ട്ട് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.സു​രേ​ഷി​ന്‍റെ മാ​താ​വ് ഓ​മ​ന(60)​യ്ക്കു നേ​രേ​യും ആ​ക്ര​മ​ണം ന​ട​ന്നു.

ഓ​മ​ന തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സു​രേ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment