ഓർമകളുടെ കലാലയമുറ്റത്ത്..! തൂ​വെ​ള്ള വേ​ഷ​ത്തിൽ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജിന്‍റെ വരാന്തയിലൂടെ ജഗതീ ശ്രീകുമാർ; കൈയടികളോടെ വരവേറ്റ് സഹപാഠികളും സുഹൃത്തുക്കളും…


റി​ച്ചാ​ർ​ഡ് ജോ​സ​ഫ്
തി​രു​വ​ന​ന്ത​പു​രം: പ്രി​യ അ​ധ്യാ​പ​ക​ന്‍റെ ഓ​ർ​മ​യ്ക്കു മു​ന്നി​ൽ പു​ഞ്ചി​രി​തൂ​കി ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ. മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ അ​ന്ത​രി​ച്ച പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ടി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ജ​ഗ​തി ശ്രീ​കു​മാ​ർ ചെ​റു​പു​ഞ്ചി​രി​യു​മാ​യെ​ത്തി​യ​ത്.

തൂ​വെ​ള്ള വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ ജ​ഗ​തി ശ്രീ​കു​മാ​റി​നെ കൈ​യ​ടി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പാ​ഠി​ക​ളും സു​ഹൃ​ത്തു​ക്ക​ളും വ​ര​വേ​റ്റ​ത്. വീ​ൽ​ചെ​യ​റി​ൽ പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ടി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ ഗു​രു​വി​നു മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു.

പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ടി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ഷ്യ​നാ​യ അ​നീ​ഷ് ക​രി​നാ​ട് ത​യ്യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​നം ജ​ഗ​തി നി​ർ​വ​ഹി​ച്ചു.

മ​ക​ൻ രാ​ജ്കു​മാ​റി​നൊ​പ്പ​മാ​ണ് ജ​ഗ​തി ശ്രീ​കു​മാ​ർ ഇ​ന്ന​ലെ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ​ത്.എ​ബി ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങ് മു​ൻ അം​ബാ​സി​ഡ​ർ ടി.​പി.​ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ വി​ദ്യ​ഭ്യാ​സ സാം​സ്കാ​രി​ക രം​ഗ​ത്ത് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​നും പ്ര​ഫ.​ജ​യിം​സ് സ്റ്റു​വ​ർ​ട്ടി​നും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് ഉ​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി ത​നി​ക്ക് ശ​ന്പ​ളം ല​ഭി​ക്കു​ന്ന​ത് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ നി​ന്നാ​ണെ​ന്നും അ​ത് പ്ര​ഫ.​ജ​യിം​സ് സ്റ്റു​വ​ർ​ട്ട് വ​ഴി​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു.

ഫാ.​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ പ്ര​ഥ​മ പ്ര​ഫ.​ജ​യിം​സ് സ്റ്റു​വ​ർ​ട്ട് ബെ​സ്റ്റ് ടീ​ച്ച​ർ പു​ര​സ്കാ​രം മു​ൻ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ജാ​ൻ​സി ജ​യിം​സി​ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ സ​മ്മാ​നി​ച്ചു.

പ്ര​ഫ.​ജ​യിം​സ് സ്റ്റു​വ​ർ​ട്ട് ചി​കി​ത്സാ സ​ഹാ​യം മോ​ണ്‍.​ഡോ.​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് സ്നേ​ഹ​വീ​ട് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ഷ്വാ ക​ന്നി​ലേ​ത്തി​നു കൈ​മാ​റി.

സെ​ന്‍റ് ഗോ​രോ​ത്തി സ്കൂ​ളി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ഫാ.​ഏ​ബ്ര​ഹാം മു​രു​പ്പേ​ൽ കൈ​മാ​റി.മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മു​ൻ മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, പോ​ണ്‍ മ​ണ​ലി​ൽ, ഡോ.​ജി​ജി മോ​ൻ കെ.​തോ​മ​സ്, ഡോ.​സ്റ്റീ​ഫ​ൻ ദേ​വ​സേ​ന​ൻ, നി​ർ​മ​ല ജോ​സ​ഫ്, ഡോ.​അ​നി​ത കു​മാ​രി, ഇ.​എം.​ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​ഫ.​ജ​യിം​സ് സ്റ്റു​വ​ർ​ട്ടി​ന്‍റെ മ​ക​ളും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ.​ഷി​ർ​ളി സ്റ്റു​വ​ർ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 21ന് ​ആ​ണ് അ​ന്ത​രി​ച്ച​ത്. 

1964 മു​ത​ൽ 1996 വ​രെ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 12 വ​ർ​ഷം ഇം​ഗ്ലീ​ഷ് വ​കു​പ്പ് മേ​ധാ​വി​യും ര​ണ്ടു വ​ർ​ഷം പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു. സ​ർ​വോ​ദ​യ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment